LiveTV

Live

Entertainment

ത്രില്ലടിപ്പിച്ചൊരു ‘ഫോറന്‍സിക്’ അന്വേഷണം; ട്രെയിലര്‍ വീഡിയോ കാണാം

ത്രില്ലടിപ്പിച്ചൊരു ‘ഫോറന്‍സിക്’ അന്വേഷണം; ട്രെയിലര്‍ വീഡിയോ കാണാം

പുതുമയേറിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ യുവനടന്‍മാരില്‍ മുന്‍പന്തിയിലാണ് ടൊവിനോ തോമസ്. എടക്കാട് ബറ്റാലിയനിലെ പട്ടാളക്കാരന് ശേഷം ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ടൊവിനോ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ഫോറന്‍സിക് സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ട്രെയിലര്‍ പുതുമയേറിയ അന്വേഷണമാകും പ്രേക്ഷകര്‍ക്ക് മുന്നില്‍ വഴിതുറക്കുകയെന്ന പ്രതീക്ഷയിലാണ്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഫോറന്‍സിക്കില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ഇതാദ്യമായിട്ടാണ് ടൊവിനൊയും മംമ്തയും ഒന്നിക്കുന്നത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റെബ മോണിക്ക ജോണ്‍, ‘ഉണ്ട’ സിനിമയിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ച ലുഖ്മാന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ഷമീര്‍ മുഹമ്മദിന്റെതാണ് എഡിറ്റ്. ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.