LiveTV

Live

Entertainment

പത്മ പുരസ്കാരങ്ങള്‍ക്കായി കേരളം ശിപാര്‍ശ ചെയ്ത ലിസ്റ്റ് പുറത്ത്

എന്നാല്‍ കേരളത്തിന്‍റെ ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി തളളുകയായിരുന്നു.

പത്മ പുരസ്കാരങ്ങള്‍ക്കായി കേരളം ശിപാര്‍ശ ചെയ്ത ലിസ്റ്റ് പുറത്ത്

പത്മാ പുരസ്കാരങ്ങള്‍ക്കായി കേരളം ശിപാര്‍ശ ചെയ്തവരുടെ പട്ടിക പുറത്ത്. എം.ടി വാസുദേവന്‍ നായര്‍, ശോഭന, മമ്മൂട്ടി തുടങ്ങി 56 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചത്. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി തളളുകയായിരുന്നു.

പത്മവിഭൂഷണ് വേണ്ടി എം.ടി വാസുദേവന്‍ നായരെയും, പത്മഭൂഷണ് വേണ്ടി 8 പേരെയും, പത്മശ്രീക്കായി 47 പേരെയുമാണ് കേരളം ശുപാര്‍ശ ചെയ്തിരുന്നത്. മമ്മൂട്ടി, ശോഭന, റസൂല്‍പൂക്കുട്ടി, നടന്‍ മധു, സുഗതകുമാരി,കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പെരുവനം കുട്ടന്‍ മാരാര്‍ എന്നിവരായിരുന്നു പത്മഭൂഷന് വേണ്ടി ശിപാര്‍ശ ചെയ്യപ്പെട്ടവര്‍.

കെ.പി.എ.സി. ലളിത, ബിഷപ് സൂസപാക്യം തുടങ്ങിയവരടങ്ങുന്നതാണ് പത്മശ്രീക്കായുള്ള 7 പേരുടെ പട്ടിക. എന്നാല്‍ പട്ടിക കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും തളളി. പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാര്‍ഡ് കമ്മിറ്റിയാണ് പുരസ്‌കാരത്തിനായുള്ള ശുപാര്‍ശകള്‍ പരിഗണിക്കുന്നത്. കമ്മിറ്റി പരിഗണിക്കുന്ന ശുപാര്‍ശകള്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് പതിവ്.

ഇത്തവണ ആത്മീയാചാര്യന്‍ എം. മുംതാസ് അലി, അന്തരിച്ച നിയമപണ്ഡിതന്‍ പ്രഫ. എന്‍.ആര്‍.മാധവ മേനോന്‍ എന്നിവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ കുഞ്ഞോള്‍, ശാസ്ത്രജ്ഞന്‍ കെ.എസ്. മണിലാല്‍, എഴുത്തുകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും സമ്മാനിച്ചു.