LiveTV

Live

Entertainment

പുസ്തകം ഹീറോയാടാ ഹീറോ!; ശ്രദ്ധേയമായി ‘ബയോ’ ഷോര്‍ട്ട് ഫിലിം

പുസ്തകം ഹീറോയാടാ ഹീറോ!; ശ്രദ്ധേയമായി ‘ബയോ’ ഷോര്‍ട്ട് ഫിലിം

മനുഷ്യരെ പോലെ ഓരോ പുസ്തകത്തിനും ആത്മാവുണ്ട്, അവയ്‌ക്കൊരു ശബ്ദം ഉണ്ട്, ആ ശബ്ദം അതിന്റെ ഉള്ളിലെ വാക്കുകളിലാണ്. ആ വാക്കുകളിലൂടെ പുസ്‌തകം വായനക്കാരോട് സംവദിക്കുന്നു. പുസ്തകത്തിലൂടെ ഒരു കഥ പറയാം എന്നും, ആ കഥക്ക് ഒരു ജീവന്‍ നല്‍കാമെന്നും തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ 'സിനിമ ബഡ്ഡീസ്'. ഇവിടെ പുസ്തകങ്ങളുടെ പ്രതിനിധി ഒരു ഡിക്ഷണറിയാണ്. തന്റെ ആദ്യ വായനക്കാരനെ കാണാൻ പോകുന്ന ഡിക്ഷണറി, അത് നേരിടുന്ന പ്രശ്നങ്ങൾ, ഡിക്ഷണറി എങ്ങനെ അതിനെ അതിജീവിക്കുന്നു എന്നതൊക്കെയെയാണ് ‘ബയോ’യിലൂടെ പറയുന്നത്. തീർച്ചയായും കാണേണ്ട ഒരു നല്ല കാഴ്ചാനുഭവം തന്നെയാണ് 'ബയോ' എന്ന ഹ്രസ്വചിത്രം.

അക്ഷയ് ഗജ്രിയ തിരക്കഥ എഴുതി ഷിഫാസ് എസ് ഷറഫ് സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രം കാഴ്ചക്കാരിലേക്ക് നിരവധി ചോദ്യങ്ങളും എറിയുന്നുണ്ട്. യാഷ്വശ്വി ശര്‍മ, അരുണ്‍ പ്രദാപ്, വിനില്‍ ഡിക്രൂസ്, ജോഷ് കുര്യന്‍, അലക്സ് ഡി പയസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷിബു സുധാകര്‍, അരുണ്‍ വിജയ് എന്നിവരാണ്. അഭിഷേക് സെബാസ്റ്റ്യന്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

അസോസിയേറ്റ് ഡയറക്ടർ: അജു അനൻ മാത്യു. എഡിറ്റർ: പ്രശാന്ത്. ശബ്‌ദ രൂപകൽപ്പന: അർനോൾഡ് ആന്റണി. അസിസ്റ്റന്റ് ഡയറക്ടർ: ശ്രീജീഷ് കെ.ടി, വിനിൽ ഡി‌ക്രൂസ്. ക്രിയേറ്റീവ് ഹെഡ്: അരുൺ പ്രതാപ്. പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഡി പയസ്. ആർട്ട്: നിവിൻ വി.ജെ. വി.എഫ്.എക്സ്: അമൽ എസ് കൊല്ലം. അനിമേഷൻ: അഭിലാഷ്. കളറിസ്റ്റ്: ശ്യാം  മോഹൻ പ്രൊഡക്ഷൻ. സപ്പോർട്ട്: അനുമോൻ ആന്റണി & ശിവം ശുക്ല. ക്യാമറ അസിസ്റ്റന്റ്: സുധാകർ & അജി. സ്പോട്ട് സപ്പോര്ട്ട്: ആസിത് വേണുഗോപാൽ. സബ്ടൈറ്റിൽസ്: ധന്യ അജിത്ത്. ഡബ്ബിങ്: രഞ്ജിത് ഗോപാൽ, നിവിയ പ്രശാന്ത്, ശ്രീ ശങ്കർ.