LiveTV

Live

Entertainment

‘ഹെലന്‍’ തമിഴ് റീമേക്ക്; ചിത്രീകരണം ആരംഭിച്ചു

‘ഇതര്‍ക്കു താനേ ആസൈപ്പെട്ടായ് ബാലകുമാരാ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആയ ഗോകുല്‍ ആണ് ‘ഹെലന്‍’ തമിഴില്‍ ഒരുക്കുന്നത്

‘ഹെലന്‍’ തമിഴ് റീമേക്ക്; ചിത്രീകരണം ആരംഭിച്ചു

അന്നബെന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'ഹെലന്‍' തമിഴില്‍ റീമേക്കിന് ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 'ഇതര്‍ക്കു താനേ ആസൈപ്പെട്ടായ് ബാലകുമാരാ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആയ ഗോകുല്‍ ആണ് ഹെലന്‍ തമിഴില്‍ ഒരുക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സസ്പെന്‍സ് ചിത്രത്തില്‍ അന്നബെന്‍ അവതരിപ്പിച്ച ഹെലന്‍ എന്ന കഥാപാത്രത്തെ കീര്‍ത്തി പാണ്ഡ്യന്‍ ആണ് തമിഴ് റീമേക്കില്‍ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ മികച്ച സ്വീകാര്യത ലഭിച്ച ഹെലന്‍ വിനീത് ശ്രീനിവാസന്‍ ആണ് നിര്‍മിച്ചത്. വലിയ ഹൈപ്പുകളൊന്നമില്ലാതെ വന്ന ചിത്രം തിയറ്ററുകളില്‍ സര്‍പ്രൈസിങ് ഹിറ്റാകുകയായിരുന്നു.

മലയാളത്തില്‍ ലാല്‍ ചെയത് അച്ഛന്‍ വേഷം അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍ ചെയ്യുന്നത്. ഹെലന്‍റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. കീര്‍ത്തി പാണ്ഡ്യനും അരുണ്‍ പാണ്ഡ്യനും അച്ഛനും മകളുമാണ് എന്നതും കൌതുകം ജനിപ്പിക്കുന്ന കാര്യമാണ്. പൂജാ ചടങ്ങുകളോടെ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ സംബദ്ധിച്ച് ഇതു വരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.