LiveTV

Live

Entertainment

ബോംബെ ജയശ്രീക്കൊപ്പം ‘വസീഗരാ’ പാട്ട് പാടി സ്ലീവാച്ചന്റെ മാലാഖ 

ബോംബെ ജയശ്രീക്കൊപ്പം പാട്ടുപാടുന്ന വീണയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു

 ബോംബെ ജയശ്രീക്കൊപ്പം ‘വസീഗരാ’ പാട്ട് പാടി സ്ലീവാച്ചന്റെ മാലാഖ 

അഭിനയിക്കാന്‍ മാത്രമല്ല, അസ്സലായി പാടാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് കെട്ട്യോളാണ് മാലാഖയിലൂടെ സിനിമയിലെത്തിയ വീണ നന്ദകുമാര്‍. അതും തെന്നിന്ത്യയുടെ മാസ്മരിക ശബ്ദം ബോംബെ ജയശ്രീക്കൊപ്പമാണ് വീണ പാടിയെന്നതാണ് ഏറ്റവും ശ്രദ്ധേയം. കാലങ്ങളെ പ്രണയത്തിലാഴ്ത്തിയ മിന്നലേ എന്ന ചിത്രത്തിലെ വസീഗരാ എന്നു തുടങ്ങുന്ന പാട്ടാണ് വീണ പാടിയത്. ബോംബെ ജയശ്രീക്കൊപ്പം പാട്ടുപാടുന്ന വീണയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു.

I fell in love with @jayashriramnath from the very first day i heard vaseegara and ever since i have always sung this...

Posted by Veena Nandakumar on Friday, February 7, 2020

വസീഗരാ എന്ന പാട്ട് സിനിമയിലും ബോംബെ ജയശ്രീ തന്നെയാണ് പാടിയിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് പാടുന്നതു കേള്‍ക്കാന്‍ തന്നെ രസമാണ്. ഇടക്ക് വീണ ഒറ്റക്ക് പാടുന്നതു കേള്‍ക്കാം. വീണ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബോംബെ ജയശ്രീക്കൊപ്പം പാടുന്ന വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. വസീഗര പാട്ടു കേട്ട ദിവസം മുതല്‍ ഇതുവരെ ബോംബെ ജയശ്രീയുടെ ആരാധികയാണ്. പാട്ടുപാടാന്‍ ആരെങ്കിലും പറഞ്ഞാല്‍ എന്നും പാടുന്നത് ഈ പാട്ടാണ്. ബോംബെ ജയശ്രീക്കൊപ്പം ഈ പാട്ടു പാടുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. 19 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അത് യാഥാര്‍ത്ഥ്യമായി' വിഡിയോ പങ്കുവെച്ചു കൊണ്ട് വീണ കുറിച്ചു