LiveTV

Live

Entertainment

ആ ക്ലാസ് സ്റ്റെപ്പുമായി സുരേഷ് ഗോപി; അടിമുടി വ്യത്യസ്തമാണ് ഈ പാട്ട്

മേജര്‍ ഉണ്ണിക്കൃഷ്ണനായി സുരേഷ് തകര്‍ത്തഭിനയിച്ചിരിക്കുകയാണ്

 ആ ക്ലാസ് സ്റ്റെപ്പുമായി സുരേഷ് ഗോപി; അടിമുടി വ്യത്യസ്തമാണ് ഈ പാട്ട്

സുരേഷ് ഗോപിയുടെ മടങ്ങിവരവ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമ. മേജര്‍ ഉണ്ണിക്കൃഷ്ണനായി സുരേഷ് തകര്‍ത്തഭിനയിച്ചിരിക്കുകയാണ്. ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കൂടി അണിനിരന്നതോടെ ചിത്രമൊരു കംപ്ലീറ്റ് ഫാമിലി എന്റ്‍ര്‍ടെയ്നറായി മാറി.

ദുല്‍ഖര്‍, കല്യാണി, ശോഭന, സുരേഷ് ഗോപി; വരനെ ആവശ്യമുണ്ട് ടീസര്‍ പുറത്ത്
Also Read

ദുല്‍ഖര്‍, കല്യാണി, ശോഭന, സുരേഷ് ഗോപി; വരനെ ആവശ്യമുണ്ട് ടീസര്‍ പുറത്ത്

ചിത്രത്തിലെ ഉണ്ണിക്കൃഷ്ണൻ സോങ്ങ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. അൽഫോൻസ് ജോസഫ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് അല്‍ഫോന്‍സും ഷെര്‍ദിനും കൂടിയാണ്. സുരേഷ് ഗോപിയുടെ പഴയ നൃത്തച്ചുവടുകള്‍ വളരെ മനോഹരമായി ഗാനരംഗത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

ആരാധകരെ തിരിച്ചുപിടിച്ച് ശോഭന: വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഗാനം പുറത്ത്
Also Read

ആരാധകരെ തിരിച്ചുപിടിച്ച് ശോഭന: വരനെ ആവശ്യമുണ്ട് ചിത്രത്തിലെ ഗാനം പുറത്ത്

ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പോകുന്നത്. ഫ്രഞ്ച് അധ്യാപികയായി ശോഭനയും മകളായി കല്യാണി പ്രിയദര്‍ശനുമെത്തുന്നു. ഉര്‍വ്വശി, കെ.പി.എ.സി ലളിത, ലാലു അലക്സ്, ജോണി ആന്റണി, സിജു വില്‍സണ്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.