LiveTV

Live

Entertainment

91 വര്‍ഷത്തെ ഓസ്കര്‍ ചരിത്രം തിരുത്തി പാരസൈറ്റ്

ഒരു ഇംഗ്ലീഷിതര ചിത്രം മികച്ച ചിത്രമാകുന്നത് ഓസ്കര്‍ ചരിത്രത്തില്‍ ആദ്യമാണ്

 91 വര്‍ഷത്തെ ഓസ്കര്‍ ചരിത്രം തിരുത്തി പാരസൈറ്റ്

ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ബോണ്‍ ജൂണ്‍ ഹോയുടെ പാരസൈറ്റ് തിരുത്തിയത് 91 വര്‍ഷത്തെ ഓസ്കര്‍ കീഴ്‌വഴക്കമാണ്. ഒരു ഇംഗ്ലീഷിതര ചിത്രം മികച്ച ചിത്രമാകുന്നത് ഓസ്കര്‍ ചരിത്രത്തില്‍ ആദ്യമാണ്. മികച്ച അന്താരാഷ്ട്ര ചിത്രം , സംവിധാനം , തിരക്കഥ വിഭാഗങ്ങളിലും പുരസ്കാരം നേടുന്ന ആദ്യ ദക്ഷിണ കൊറിയന്‍ ചിത്രമായി പാരസൈറ്റ്.

ഓസ്കര്‍ 2020; വോക്വിന്‍ ഫിനിക്സ്, റെനൈ സെല്‍വെഗര്‍- നടീനടന്‍മാര്‍, ബോങ് ജൂന്‍ ഹോ- സംവിധായകന്‍, ചരിത്ര നേട്ടവുമായി പാരസൈറ്റ്
Also Read

ഓസ്കര്‍ 2020; വോക്വിന്‍ ഫിനിക്സ്, റെനൈ സെല്‍വെഗര്‍- നടീനടന്‍മാര്‍, ബോങ് ജൂന്‍ ഹോ- സംവിധായകന്‍, ചരിത്ര നേട്ടവുമായി പാരസൈറ്റ്

ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹിക,സാമ്പത്തിക അസമത്വത്തിന്റെയും രാഷ്ട്രീയം പറഞ്ഞ ഒരു ബ്ലാക്ക് കോമഡി ത്രില്ലറാണ് ബോങ് ജൂണ്‍ ഹോയുടെ പാരാസൈറ്റ്. നഗരത്തിലെ ഒരു ബേസ്മെന്റില്‍ ജീവിക്കുന്ന ദരിദ്രരായ കിം കുടുംബം,സമ്പന്നരായ പാര്‍ക്ക് കുടുംബം, അവിടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന മൂണ്‍ഗ്വാങ്ങ് , ഒളിച്ച് താമസിക്കുന്ന മൂണ്‍ ഗാഗ്വിന്റെ ഭര്‍ത്താവ് കുന്‍സേ, ഈ കഥാപാത്രങ്ങളിലൂടെ ഹൃദയസ്പര്‍ശിയായി കുടംബ ബന്ധങ്ങളുടെ തീവ്രതയും ധനികനും ദരിദ്രനും തമ്മിലുള്ള അന്തരവുമെല്ലാം ഹൃദയ സ്പര്‍ശിയായി ആവിഷ്കരിച്ച ചിത്രം .

 91 വര്‍ഷത്തെ ഓസ്കര്‍ ചരിത്രം തിരുത്തി പാരസൈറ്റ്

മികച്ച ചിത്രമാകാനുള്ള സകല യോഗ്യതകളുമുണ്ടെങ്കിലും ഇംഗ്ലീഷിതര ചിത്രമായതിനാല്‍ ഓസ്കര്‍ അക്കാദമി പരിഗണിക്കുമോയെന്ന സംശയമുണ്ടായിരുന്നു. ആ ആശങ്കക്കാണ് ഇത്തവണ ഓസ്കര്‍ അക്കാദമി വിരാമിട്ടത്. നുഴഞ്ഞുകയറുന്ന ഒരു പരാദജീവി, വീടിന്റെ ഉടമസ്ഥനെ തന്നെ കീഴടക്കുന്നതാണ് ചിത്രത്തിന്റെ ക്ളൈമാക്സ്. അതുപോലെ വമ്പന്‍ ഹോളിവുഡ് ചിത്രങ്ങളെ കടത്തിവെട്ടി കുറ‍ഞ്ഞമുതല്‍ മുടക്കിലെത്തിയ പാരാസൈറ്റ് ഓസ്കറിലെ ആദ്യ ഇംഗ്ലീഷിതര മികച്ച ചിത്രമായി.കാനില്‍ മികച്ച ചിത്രത്തിനും ഗോള്‍ഡന്‍ ഗ്ലോബിലും ബാഫ്തയിലും മികച്ച വിദേശാ ഭാഷാ ചിത്രത്തിനുമുള്ള പുരസ്കാരം നേടിയിരുന്നു പാരാസൈറ്റ്.