LiveTV

Live

Entertainment

‘ആര്‍.എസ്.എസിന്റെ വര്‍ഗീയതക്കെതിരെ ഗ്രാമങ്ങളില്‍ ചെന്ന് പ്രതിരോധം തീര്‍ക്കുക’; നടന്‍ സുശാന്ത് സിംഗ്

‘ആര്‍.എസ്.എസിന്റെ വര്‍ഗീയതക്കെതിരെ ഗ്രാമങ്ങളില്‍ ചെന്ന് പ്രതിരോധം തീര്‍ക്കുക’; നടന്‍ സുശാന്ത് സിംഗ്

പൗരന്മാരായ എല്ലാവരും തന്നെ ഗ്രാമങ്ങളില്‍ ചെന്ന് ആര്‍.എസ്.എസ് അജണ്ടക്കെതിരെ പ്രതികരിക്കണമെന്ന് നടന്‍ സുശാന്ത് സിംഗ്. മുബൈയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സംഗമത്തിലാണ് സുശാന്ത് സിംഗ് ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ചത്.

ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ നിന്നും വര്‍ഗീയത തുടച്ചുനീക്കണമെന്നും തുടര്‍ച്ചയായ ക്യാംമ്പെയിനിലൂടെ സി.എ.എ, എന്‍.ആര്‍.സി എന്നിവയെ നമുക്ക് തടയാമെങ്കിലും വര്‍ഗീയത അത് പോലെ തന്നെ സ്ഥായിയായി ഇവിടെ നിലനില്‍ക്കുമെന്നും സുശാന്ത് സിംഗ് പ്രസംഗത്തില്‍ പറഞ്ഞു. ഇതിനെതിരെ ഗ്രാമങ്ങളില്‍ ചെന്ന് ആര്‍.എസ്.എസിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് വേണ്ടതെന്നും സുശാന്ത് പറഞ്ഞു.

‘മുസ്‍ലിംകളുടെ പ്രധാന പ്രശ്നം മുത്തലാഖാണെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. പക്ഷെ ഇപ്പോഴത്തെ പ്രതിഷേധ സമരങ്ങളില്‍ മുന്‍നിരയിലിറങ്ങിയ വനിതകളെ കണ്ടാലറിയാം പ്രധാന പ്രശ്നം ‘മുസ്‍ലിം സമുദായത്തിനെതിരായ ഭീഷണിയാണെന്ന്’; പരിപാടിയില്‍ പങ്കെടുത്ത രാം പുനിയാനി പറഞ്ഞു. കള്ളപണം തിരിച്ചുകൊണ്ടുവരിക, നോട്ടുനിരോധനം, വിലക്കയറ്റം എന്നീ പ്രധാന പ്രശ്നങ്ങളില്‍ നിന്നും വഴിതിരിക്കാനാണ് പ്രധാനമന്ത്രി മോദി ജനങ്ങളെ പരസ്പരം വിഭജിക്കുന്ന സി.എ.എ, എന്‍.ആര്‍.സിയുമായി രംഗത്തുവന്നതെന്നും രാം പുനിയാനി കുറ്റപ്പെടുത്തി.

നൂറ് കണക്കിന് പേര്‍ ഭാഗമായ മുബൈയിലെ പ്രതിഷേധ പരിപാടിയില്‍ മുന്‍ ഐ.ഐ.ടി പ്രൊഫസറും ആക്ടിവിസ്റ്റുമായ രാം പുനിയാനിക്ക് പുറമെ സെന്റ് സേവ്യര്‍സ് കോളേജ് മുന്‍ പ്രിന്‍സിപല്‍ ഫാദര്‍ ഫ്രേസര്‍ മസ്കരാനാസ് എന്നിവരും പങ്കെടുത്തു.