LiveTV

Live

Entertainment

‘കടലാസ് തരാന്‍ സൗകരല്യ, ഒന്ന് പോയീനെടാ അവടന്ന്’; പൗരത്വ നിയമത്തിനെതിരെ ‘സിറ്റിസണ്‍ നമ്പര്‍ 21’ മ്യൂസിക് വീഡിയോ

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ മനംകവര്‍ന്ന സരസ ബാലുശ്ശേരിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്

‘കടലാസ് തരാന്‍ സൗകരല്യ, ഒന്ന് പോയീനെടാ അവടന്ന്’; പൗരത്വ നിയമത്തിനെതിരെ ‘സിറ്റിസണ്‍ നമ്പര്‍ 21’ മ്യൂസിക് വീഡിയോ

പൗരത്വ നിയമത്തിനെതിരെ ‘സിറ്റിസണ്‍ നമ്പര്‍ 21’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. വേറിട്ട അവതരണത്തിലൂടെ മാപ്പിളമാരുടെ ചരിത്രം പറയുന്ന മ്യൂസിക് വീഡിയോ പി.സന്ദീപാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഹംബി പ്രൊഡക്ഷന്‍സാണ് നിര്‍മാണം. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ മനംകവര്‍ന്ന സരസ ബാലുശ്ശേരിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് സണ്‍സ് തുടങ്ങിയ റാപ് വീഡിയോയിലൂടെ പ്രസിദ്ധനായ ഹാരിസ് സലീമാണ് റാപ് അവതരിപ്പിച്ചിരിക്കുന്നത്.

വെള്ളക്കാരോടും പറങ്കികളോടും സ്വാതന്ത്രത്തിനായി പോരാടിയവരുടെ പേരക്കുട്ടികളോടാണ് പൗരത്വം ചോദിക്കുന്നതെന്നും പൗരത്വം തെളിയിക്കാന്‍ സൗകര്യമില്ലെന്നുമാണ് വീഡിയോയുടെ ഇതിവൃത്തം. ഛായാഗ്രഹണം - അഫ്നാസ്, നിസാം കാദിരി. എഡിറ്റിംഗ്, ഡി.ഐ- ഷാന്‍ അഹമ്മദ്. ക്രിയേറ്റീവ് ഡയറക്ടേഴ്സ്- നിസാം പാരി, സായ് ഗിരിദര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- റഈസ് ഹിദായ. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- അക്മല്‍ അക്കു. വി.ത്രി.കെയുടെതാണ് സംഗീതം.