LiveTV

Live

Entertainment

30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍, റെയ്ഡ്; വിജയ് മാസ്റ്ററിന്റെ ചിത്രീകരണ സെറ്റില്‍ മടങ്ങിയെത്തി

30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍, റെയ്ഡ്; വിജയ് മാസ്റ്ററിന്റെ ചിത്രീകരണ സെറ്റില്‍ മടങ്ങിയെത്തി

ആദായ നികുതി വകുപ്പിന്റെ 30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും പരിശോധനകള്‍ക്കും ശേഷം തമിഴ് താരം വിജയ് പുതിയ ചിത്രമായ മാസ്റ്ററിന്റെ ചിത്രീകരണ സ്ഥലത്തേക്ക് മടങ്ങിയെത്തി. ചിത്രത്തിന്റെ നെയ്‍വേലിയിലെ ചിത്രീകരണ സ്ഥലത്തേക്കാണ് വിജയ് മടങ്ങിയെത്തിയത്. ഇതെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നായിരുന്നു വിജയ്‍യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യലിന് വേണ്ടി തിരികെ വിളിപ്പിച്ചിരുന്നത്. അതെ സമയം വിജയ്‍യെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതോടെ പ്രതിസന്ധിയിലായ മാസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ വിജയ് സേതുപതിയുമൊത്തുള്ള രംഗങ്ങള്‍ ചിത്രീകരിച്ചു. തിരികെ വന്ന താരം വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു. മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള വിജയ്‍യുടെ പ്രതികരണത്തിനായും ആരാധകര്‍ കാത്തിരിപ്പിലാണ്.

‘എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബി.ജെ.പി സർക്കാരിന്റെ ബ്ലാക്ക് മെയിലിംഗ് ഏജൻസി’; വിജയ്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഡി.വൈ.എഫ്.ഐ
Also Read

‘എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബി.ജെ.പി സർക്കാരിന്റെ ബ്ലാക്ക് മെയിലിംഗ് ഏജൻസി’; വിജയ്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഡി.വൈ.എഫ്.ഐ

ആദായ നികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാര്യമായി ഒന്നും തന്നെ താരത്തിനെതിരായി കണ്ടെത്തിയിരുന്നില്ല. പരിശോധന വിവരങ്ങള്‍ പ്രതിപാദിച്ചുള്ള പത്രകുറിപ്പിലാണ് വിജയ്‍യില്‍ നിന്നും ഒന്നും കണ്ടെത്തിയില്ലെന്ന് ആദായ നികുതി വകുപ്പ് പറയുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് വിജയ്‍യെ ബുധനാഴ്ച്ച വൈകീട്ട് ചെന്നൈയിലെ വീട്ടിലേക്ക് ആദായ നികുതി വകുപ്പ് വിളിപ്പിക്കുന്നത്. ബിഗിൽ സിനിമയുടെ നിര്‍മാണ കമ്പനിയായ എ.ജി.എസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 72 കോടി രൂപ കണ്ടെടുത്തതോടെയാണ് താരത്തിനെതിരായി ആദായ നികുതി വകുപ്പ് നീങ്ങിയത്. ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിർമാണ കമ്പനിയും വിജയ്‍യും നൽകിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി ആദായ നികുതി വകുപ്പ് പറയുന്നത്. ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്.

30 മണിക്കൂര്‍ നീണ്ട പരിശോധന, ചോദ്യം ചെയ്യല്‍; നടൻ വിജയ്‌യുടെ  വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് മടങ്ങി
Also Read

30 മണിക്കൂര്‍ നീണ്ട പരിശോധന, ചോദ്യം ചെയ്യല്‍; നടൻ വിജയ്‌യുടെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് മടങ്ങി