LiveTV

Live

Entertainment

’നീ ഒന്നും ആവില്ല, സിനിമാ നടി പോയിട്ട് ഒരു കോപ്പുമാവില്ലെന്ന് പറഞ്ഞ ആളുകളുണ്ട്’ തുറന്നു പറഞ്ഞ് ഗ്രേസ് ആന്‍റണി

മികച്ച സ്വഭാവ നടിക്കുള്ള മൂവി സ്ട്രീറ്റിന്‍റെ അവാര്‍ഡ് സ്വീകരിക്കാനെത്തിയപ്പോഴാണ് ഗ്രേസ് ആന്‍റണി ഇക്കാര്യം പറഞ്ഞത്

’നീ ഒന്നും ആവില്ല, സിനിമാ നടി പോയിട്ട് ഒരു കോപ്പുമാവില്ലെന്ന് പറഞ്ഞ ആളുകളുണ്ട്’ തുറന്നു പറഞ്ഞ് ഗ്രേസ് ആന്‍റണി

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയുടെ ഭാര്യ സിമിയെ അത്ര പെട്ടൊന്നാരം മറക്കാനിടയില്ല. സൈക്കോയായ ഷമ്മിയുടെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളെ ഉള്‍ക്കാള്ളാന്‍ പാടുപെടുന്ന സിമിയെന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തത് പുതുമുഖ നായികയായ ഗ്രേസ് ആന്‍റണിയായിരുന്നു.

ഒമര്‍ ലുലുവിന്‍റെ സംവിധാനത്തിലൊരുങ്ങിയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിന്‍റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഗ്രേസ് ആന്‍റണി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഇപ്പോഴിതാ മികച്ച സ്വഭാവ നടിക്കുള്ള മൂവി സ്ട്രീറ്റിന്‍റെ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഗ്രേസ്.

താന്‍ സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ പരിഹസിച്ചവരെക്കുറിച്ച് പറയുകയാണിപ്പോള്‍ ഗ്രേസ്.’നീ ഒന്നും ആവില്ല. സിനിമാ നടി പോയിട്ട് ഒരു കോപ്പുമാവില്ലെന്ന് പറഞ്ഞ ആളുകളുണ്ട്.അവര്‍ക്കുള്ള ചെറിയൊരു മറുപടിയാണ് ഈ അവാര്‍ഡ്’.ഗ്രേസ് ആന്‍റണി പറഞ്ഞു.

സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയയുടെ സംവിധനത്തിലൊരുങ്ങുന്ന ഹലാല്‍ ലവ് സ്റ്റോറി, അജു വര്‍ഗ്ഗീസ് നായകവേഷത്തിലെത്തുന്ന സാജന്‍ ബേക്കറി എന്നിവയാണ് ഗ്രേസ് ആന്‍റണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകള്‍.