LiveTV

Live

Entertainment

വിജയ്‍യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ബി.ജെ.പി പ്രതിഷേധം

മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

വിജയ്‍യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ബി.ജെ.പി പ്രതിഷേധം

നടന്‍ വിജയ്‍യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. നെയ്‍വേലി ലിഗ്നൈറ്റ് ഫാക്ടറി ഷൂട്ടിങിന് നല്‍കിയ അനുമതി റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

നെയ്‍വേലി ലിഗ്നൈറ്റ് ഫാക്ടറിയുടെ ഖനന ഭൂമിയിലാണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്. വിജയ്‍‍യും വിജയ് സേതുപതിയുമുള്ള ഫൈറ്റ് രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിന് സിനിമാപ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഷൂട്ടിങിന് നല്‍കിയ അനുമതി റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് ഷൂട്ടിങ് അനുവദിക്കില്ലെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത്. ലിഗ്നൈറ്റ് ഫാക്ടറിയുടെ പുറത്ത് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം.

30 മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷമാണ് മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനിലേക്ക് വിജയ് തിരിച്ചെത്തിയത്. വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, 'ബിഗിൽ' സിനിമ നിര്‍മിച്ച എജിഎസ് ഗ്രൂപ്പിന് സാമ്പത്തിക സഹായം നല്‍കിയ വ്യവസായിയുടെ വീട്ടിൽ നിന്ന് 77 കോടി രൂപ പിടിച്ചെടുത്തിരുന്നു. വിജയ്‍യുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നാണ് വിജയ്‍യുടെ നിലപാട്.