LiveTV

Live

Entertainment

ദളപതീ, മാസ്റ്റര്‍ ഓഡിയോ ലോഞ്ചിലെ പ്രസംഗത്തിനായി കാത്തിരിക്കുന്നു: അജു വര്‍ഗീസ്

ആദായ നികുതി വകുപ്പ് വിജയ്‍യെ 30 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അജുവിന്‍റെ പ്രതികരണം.

 ദളപതീ, മാസ്റ്റര്‍ ഓഡിയോ ലോഞ്ചിലെ പ്രസംഗത്തിനായി കാത്തിരിക്കുന്നു: അജു വര്‍ഗീസ്

നടന്‍ വിജയ്‍ക്ക് പിന്തുണയുമായി നടന്‍ അജു വര്‍ഗീസ്. പുതിയ സിനിമയായ മാസ്റ്ററിന്‍റെ ഓഡിയോ ലോഞ്ചിലെ വിജയ്‍യുടെ പ്രസംഗത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് അജു ഫേസ്ബുക്കില്‍ കുറിച്ചു. ആദായ നികുതി വകുപ്പ് വിജയ്‍യെ 30 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അജുവിന്‍റെ പ്രതികരണം.

വിജയ് ചിത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണ് റെയ്ഡും പരിശോധനയുമെന്ന് ആരോപണമുണ്ട്. നോട്ട് നിരോധനം, ജി.എസ്.ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ വിജയ്‍യുടെ സിനിമകളില്‍ വിമര്‍ശിച്ചിട്ടുണ്ട്. മെര്‍സല്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്യ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍, റെയ്ഡ്; വിജയ് മാസ്റ്ററിന്റെ ചിത്രീകരണ സെറ്റില്‍ മടങ്ങിയെത്തി
Also Read

30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍, റെയ്ഡ്; വിജയ് മാസ്റ്ററിന്റെ ചിത്രീകരണ സെറ്റില്‍ മടങ്ങിയെത്തി

സംഭവത്തിൽ മലയാള സിനിമാ മേഖലയിൽ നിന്നും നടൻ ഹരീഷ് പേരടി, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവര്‍ വിജയ്‍‍യെ പിന്തുണച്ചു. മാസ്റ്ററിന്റെ തിരക്കഥാകൃത്തും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി കാത്തിരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തതോടെ അത് ഉടൻ ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്.

വിജയ്‍യുടെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി
Also Read

വിജയ്‍യുടെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി

ചോദ്യംചെയ്യല്‍ അവസാനിച്ചെങ്കിലും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നാണ് വിജയ്‍യുടെ നിലപാട്. റെയ്ഡിന് ശേഷം വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതേസമയം ബിഗിൽ എന്ന സിനിമയുടെ നിർമാതാക്കളായ എജിഎസ് ഗ്രൂപ്പിന് സാമ്പത്തിക സഹായം നല്‍കിയ അൻപുച്ചെഴിയന്‍റെ വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നതെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു.