LiveTV

Live

Entertainment

എന്തുകൊണ്ട് മാസ്റ്ററില്‍ വില്ലനായി; തുറന്നുപറഞ്ഞ് വിജയ് സേതുപതി 

ലളിതമായ ഒരു ഉത്തരമാണ് താരം അതിനുള്ള ഉത്തരമായി പറഞ്ഞത്

എന്തുകൊണ്ട് മാസ്റ്ററില്‍ വില്ലനായി; തുറന്നുപറഞ്ഞ് വിജയ് സേതുപതി 

ലാളിത്യവും അഭിനയ മികവും കൊണ്ട് ഒരു വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തിട്ടുള്ള നടനാണ് വിജയ് സേതുപതി. വില്ലന്‍ വേഷങ്ങള്‍ അധികമൊന്നും അദ്ദേഹം ചെയ്‌തിട്ടില്ല. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്‍റെ തിരക്കിലാണ് താരമിപ്പോള്‍. വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തുന്നത്. ഇപ്പോഴിതാ വില്ലൻ വേഷത്തിന് എന്തുകൊണ്ട് സമ്മതം മൂളിയെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം.

ലളിതമായ ഒരു ഉത്തരമാണ് അദ്ദേഹം അതിനുള്ള ഉത്തരമായി പറഞ്ഞത്. തന്‍റെ ഇമേജിനെ കുറിച്ച് ഒരു പേടിയുമില്ല എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. സംവിധായകൻ ലോകേഷ് കനകരാജ് വന്ന് കഥ പറഞ്ഞപ്പോൾ ആ കഥാപാത്രം ഒത്തിരി ഇഷ്ടപ്പെട്ടുവെന്നും നെഗറ്റീവ് റോൾ ആയത് കൊണ്ട് മാത്രം ഇത്ര ശക്തമായൊരു കഥാപാത്രം ഉപേക്ഷിക്കുവാനും മനസ്സ് വന്നില്ലെന്നും മക്കൾസെൽവൻ പറഞ്ഞു.

മാസ്റ്ററിന്‍റെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, എന്നിങ്ങനെ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എക്സ്. ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്.

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്നു
Also Read

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്നു