LiveTV

Live

Entertainment

മാഡം തുസാഡ്സിലെ മെഴുക് പ്രതിമയാകാന്‍ ഇനി കാജല്‍ അഗര്‍വാളും 

ബോളിവുഡ് താരറാണികളായ പ്രിയങ്ക ചോപ്രക്കും ദീപിക പദുക്കോണിനും ഇത്തരത്തില്‍ മെഴുകുപ്രതിമകളുണ്ട്

മാഡം തുസാഡ്സിലെ മെഴുക് പ്രതിമയാകാന്‍ ഇനി കാജല്‍ അഗര്‍വാളും 

തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ടനായികയാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ താരം കൂടിയാണ് കാജല്‍. ഇപ്പോഴിതാ കാജല്‍ അഗര്‍വാളിനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. സിംഗപ്പൂരിലെ മാഡം തുസാഡ്സില്‍ മെഴുകു പ്രതിമ സ്വന്തമാക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ നായികയായിരിക്കുകയാണ് കാജല്‍ അഗര്‍വാള്‍.

മാഡം തുസാഡ്സിലെ മെഴുക് പ്രതിമയാകാന്‍ ഇനി കാജല്‍ അഗര്‍വാളും 

പ്രതിമ അനാശ്ചാദനം ചെയ്യാനെത്തിയ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോയും ഇതിനോടകം വൈറലായി കഴിഞ്ഞു. സിംഗപ്പൂരിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തിലെ തന്‍റെ മെഴുകു പ്രതിമ കഴിഞ്ഞ ദിവസമാണ് താരം അനാച്ഛാദനം ചെയ്തത്. അതിന് ശേഷമാണ് രസകരമായ വിഡിയോ ഷൂട്ട് ചെയ്തത്. മെഴുക് പ്രതിമ അനാച്ഛാദന വേളയില്‍ തന്‍റെ മറ്റൊരു രൂപമായ പ്രതിമയെ മേക്കപ്പിടുന്ന മേക്കപ്പ് മാനെ തള്ളിമാറ്റി പകരം കാജല്‍ മുന്നില്‍ കയറി നില്‍ക്കുന്ന ഒരു വീഡിയോയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

മാഡം തുസാഡ്സിലെ മെഴുക് പ്രതിമയാകാന്‍ ഇനി കാജല്‍ അഗര്‍വാളും 

തന്‍റെ കുടുംബാംഗങ്ങളോടൊപ്പമാണ് മെഴുകു പ്രതിമ പൊതുജനത്തിന് സമര്‍പ്പിച്ചത്. ബോളിവുഡ് താരറാണികളായ പ്രിയങ്ക ചോപ്രക്കും ദീപിക പദുക്കോണിനും ഇത്തരത്തില്‍ മെഴുകുപ്രതിമകളുണ്ട്. തന്‍റെ ഹോളിവുഡ് ചിത്രമായ മോസഗള്ളു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സിംഗപ്പൂരിലാണ് താരമിപ്പോഴുള്ളത്.