LiveTV

Live

Entertainment

മടിയനായ ഓട്ടോ ഡ്രൈവറായി സുരാജ്, ഭാര്യയായി മഞ്ജു; ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ അണിയറയില്‍

സജീവൻ എന്ന മടിയനായ ഓട്ടോ ഡ്രൈവറായി സുരാജ് എത്തുമ്പോൾ ഭാര്യ രാധികയാണ് മഞ്ജു വാര്യർ എത്തുന്നത്

മടിയനായ ഓട്ടോ ഡ്രൈവറായി സുരാജ്, ഭാര്യയായി മഞ്ജു; ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ അണിയറയില്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി ലോകത്ത് നിന്നും മലയാള സിനിമയിലെത്തി കൊമേഡിയനായി തിളങ്ങി നിന്ന സമയത്താണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി സുരാജ് ഏവരേയും ഞെട്ടിച്ചത്.

പിന്നീട് അങ്ങോട്ട് എടുത്തുപറയാവുന്ന നിരവധി വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് സുരാജ്. ഒരു യമണ്ടൻ പ്രേമകഥ, ഫൈനൽസ്, വികൃതി, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കൈയ്യടി നേടുന്ന പ്രകടനമായിരുന്നു സുരാജിന്‍റേത്.

ഇപ്പോഴിതാ സുരാജ് നായകനാകുന്ന പുതിയ ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ നായികയായി എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. എം മുകുന്ദന്‍റെ പ്രശസ്‌ത ചെറുകഥയായ ‘ഓട്ടോറിക്ഷാക്കാരന്‍റെ ഭാര്യ’യാണ് അതേ പേരിൽ സിനിമയാകുന്നത്. സജീവൻ എന്ന മടിയനായ ഓട്ടോ ഡ്രൈവറായി സുരാജ് എത്തുമ്പോൾ ഭാര്യ രാധികയാണ് മഞ്ജു വാര്യർ എത്തുന്നത്. എം മുകുന്ദൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരി കുമാറാണ്.