LiveTV

Live

Entertainment

‘ടൈം മെഷീന്‍’ ലഹരിക്കെതിരായ വിദ്യാര്‍ഥികളുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

സ്കൂളിലെ വിദ്യാര്‍ഥിയായ ആമിര്‍ സുബൈറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

‘ടൈം മെഷീന്‍’ ലഹരിക്കെതിരായ വിദ്യാര്‍ഥികളുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിക്കെതിരായ അവബോധമുണ്ടാക്കാന്‍ വിദ്യാര്‍ഥികള്‍ തന്നെ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എറണാകുളം കപ്രശ്ശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികളാണ് ‘ടൈം മെഷീന്‍’ എന്ന ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.

എറണാകുളം കപ്രശ്ശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റാണ് ‘Time machine - Towards the end of your life’ എന്ന ഈ ഹ്രസ്വചിത്രം ഒരുക്കിയത്. സ്കൂളിലെ വിദ്യാര്‍ഥിയായ ആമിര്‍ സുബൈറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും ഇതേ സ്കൂളിലെ വിദ്യാര്‍ഥികള്‍ തന്നെയാണ്. സ്കൂളിലെ അധ്യാപകരും പൂര്‍ണ പിന്തുണയുമായി കൂടെ നിന്നു. മലബാർ കാൻസർ സെന്റർ നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനയച്ചിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് തങ്ങളുടെ ചിത്രം എത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍