LiveTV

Live

Entertainment

‘ശുചീകരണ സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ച് അമ്മ മീറ്റിങ്ങില്‍ സംസാരിച്ചപ്പോള്‍ ബാത്‌റൂം പാര്‍വതി എന്ന്‌ ഇരട്ടപേര്‌ വീണു’

പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുതെന്നും നടി

‘ശുചീകരണ സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ച് അമ്മ മീറ്റിങ്ങില്‍ സംസാരിച്ചപ്പോള്‍ ബാത്‌റൂം പാര്‍വതി എന്ന്‌ ഇരട്ടപേര്‌ വീണു’

ഡബ്ല്യൂ.സി.സി വന്നശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പാര്‍വതി. ഒരിക്കല്‍ ശുചീകരണ സൗകര്യങ്ങളൊരുക്കുന്നതിനെപറ്റി അമ്മയുടെ മീറ്റിങില്‍ സംസാരിച്ചപ്പോള്‍ തനിക്ക്‌ ബാത്‌റൂം പാര്‍വതി എന്ന്‌ ഇരട്ടപേര്‌ വീണിരുന്നുവെന്ന്‌ പാര്‍വതി. എന്നാല്‍ താന്‍ അത്‌ കാര്യമാക്കിയില്ലെന്നും ഇനിയും സംസാരിക്കുമെന്നും പാര്‍വതി പറയുന്നു.

‘കാലാകാലങ്ങളായി ചില ശീലങ്ങള്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഇതെല്ലാം നിയമം മൂലം തടയേണ്ടതാണ്. അതുപോലെ സാനിട്ടേഷന്‍ പ്രശ്നങ്ങള്‍.

‘ശുചീകരണ സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ച് അമ്മ മീറ്റിങ്ങില്‍ സംസാരിച്ചപ്പോള്‍ ബാത്‌റൂം പാര്‍വതി എന്ന്‌ ഇരട്ടപേര്‌ വീണു’

2014ല്‍ ഇതേക്കുറിച്ച് ‘അമ്മ’ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്റൂം പാര്‍വതി എന്ന ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ് ഡബ്ല്യൂ.സി.സി ചെയ്യുന്നത്. ഇനിയും എ.എം.എം.എയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും. പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുതെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.