LiveTV

Live

Entertainment

മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ച പോലെ ഇന്നും ആര്‍ക്കെങ്കിലും അഭിനയിക്കാന്‍ പറ്റുമോ എന്ന് സംശയമുണ്ട്, എന്നിട്ടും അവാര്‍ഡ് കിട്ടിയില്ല 

അവാര്‍ഡ് നല്‍കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. കിട്ടാന്‍ ഒരു കാരണം മതി

 മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ച പോലെ ഇന്നും ആര്‍ക്കെങ്കിലും അഭിനയിക്കാന്‍ പറ്റുമോ എന്ന് സംശയമുണ്ട്, എന്നിട്ടും അവാര്‍ഡ് കിട്ടിയില്ല 

മലയാളിയുടെ ഹൃദയം കവര്‍ന്ന സിനിമയാണ് അമരം. ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ്‌ മമ്മൂട്ടി കാഴ്‌ച്ചവെച്ചത്‌. എന്നാല്‍ അന്ന്‌ മമ്മൂട്ടിക്ക്‌ അവാര്‍ഡ്‌ കിട്ടാത്തതിലുള്ള സങ്കടം തുറന്നു പറഞ്ഞിരിക്കുകയാണ്‌ നടി കെ.പി.എ.സി ലളിത.

ഏറ്റവും മികവാര്‍ന്ന സിനിമകളില്‍ ഒന്നാണ് അമരം. സിനിമയില്‍ മോശം എന്ന് പറയാന്‍ ഒന്നും ഇല്ല. ചിത്രത്തിലെ പാട്ടുകള്‍ മികച്ചു തന്നെ നില്‍ക്കുകയും ചെയ്തിരുന്നു. എല്ലാം ഒന്നൊന്നിന് മെച്ചം. എന്നാല്‍ ഏറ്റവും സങ്കടമായി മാറിയത് മമ്മൂട്ടിക്ക്  അവാര്‍ഡ് ലഭിച്ചില്ല എന്നതായിരുന്നു. അത്ര ഗംഭീരമായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ അഭിനയം.

മമ്മൂട്ടി അമരത്തില്‍
മമ്മൂട്ടി അമരത്തില്‍

ഓരോ രംഗവും ഒന്നിനൊന്ന് മെച്ചം. മകള്‍ പോയതിന് ശേഷം കളളുകുടിച്ച്  ‘അവന്‍ കടലില്‍ പോയിട്ട് ഒരു കൊമ്പനെ പിടിച്ചുകൊണ്ട് വരട്ടെ, അപ്പോള്‍ ഞാന്‍ സമ്മതിക്കാം അവന്‍ നല്ലൊരു അരയനാണെന്ന്’ എന്നുപറഞ്ഞ് നടന്നുപോകുന്ന രംഗമെല്ലാം അതിമനോഹരമായിരുന്നു.

‘അവാര്‍ഡ് നല്‍കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. കിട്ടാന്‍ ഒരു കാരണം മതി. മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ച പോലെ ഇന്നും ആര്‍ക്കെങ്കിലും അഭിനയിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്’ കെ.പി.എ.സി ലളിത അഭിമുഖത്തില്‍ പറഞ്ഞു