LiveTV

Live

Entertainment

സ്ലീവാച്ചന് ശേഷം കോളേജ് കുമാരനായി ആസിഫ്; കുഞ്ഞെല്‍ദോയുടെ ടീസര്‍ പുറത്ത്

ആര്‍.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ്‌ ഡയറക്ടര്‍ വിനീത്‌ ശ്രീനിവാസനാണ്‌.

സ്ലീവാച്ചന് ശേഷം കോളേജ് കുമാരനായി ആസിഫ്; കുഞ്ഞെല്‍ദോയുടെ ടീസര്‍ പുറത്ത്

സ്ലീവാച്ചന് ശേഷം ആസിഫ് അലി കോളേജ്‌ കുമാരനായി വേറിട്ട വേഷത്തിലെത്തുന്ന പുതിയ ചിത്രം കുഞ്ഞെല്‍ദോയുടെ ടീസര്‍ പുറത്തിറങ്ങി. കെട്ട്യോളാണ്‌ എന്റെ മാലാഖക്ക്‌ ശേഷം ആസിഫ്‌ വളരെ ചെറുപ്പമായി വേഷമിടുന്ന ചിത്രമാണ്‌ കുഞ്ഞെല്‍ദോ. ആര്‍.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ്‌ ഡയറക്ടര്‍ വിനീത്‌ ശ്രീനിവാസനാണ്‌.

സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്‌ ഷാന്‍ റഹ്‍മാനാണ്‌. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മാണം. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും രഞ്‍ജന്‍ എബ്രഹാം എഡിറ്റും നിര്‍വഹിക്കുന്നു. സുധീഷ്, സിദ്ദീഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം.ദാസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.