LiveTV

Live

Entertainment

നകുല്‍ തമ്പിയുടെ നിലയില്‍ മാറ്റമില്ല; സഹായമഭ്യര്‍ഥിച്ച് താരങ്ങള്‍

ഒരു മാസമായി ഐ.സി.യുവില്‍ തുടരുന്ന നകുലിന്റെ അവസ്ഥ അതീവ ഗുരുതരമാണ്.

നകുല്‍ തമ്പിയുടെ നിലയില്‍ മാറ്റമില്ല; സഹായമഭ്യര്‍ഥിച്ച് താരങ്ങള്‍

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ നകുല്‍ തമ്പി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു. ഒരു മാസത്തോളമായി ഐ.സി.യുവില്‍ കിടക്കുന്ന താരത്തിന്‍റെ ബോധം ഇത് വരെ തെളിഞ്ഞിട്ടില്ല. അടിയന്തിരമായി സാമ്പത്തിക സഹായമെത്തിച്ചു നല്‍കണമെന്നഭ്യര്‍ഥിച്ച് നടി അഹാന കൃഷ്ണയും മറ്റു സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.

നകുല്‍ തമ്പിയുടെ നിലയില്‍ മാറ്റമില്ല; സഹായമഭ്യര്‍ഥിച്ച് താരങ്ങള്‍

ആശുപത്രിച്ചെലവുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ നകുലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമായ സാഹചര്യമാണ്. അതിനായി പ്രത്യേക ധനസമാഹരണഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ക്രൌഡ് ഫണ്ടിങ് സൈറ്റായ 'കേട്ടോ' വഴി നകുലിന്റെ ചികിത്സയ്‍ക്കാവശ്യമായ പണം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സിനിമ താരങ്ങളായ അഹാന കൃഷ്‍ണകുമാര്‍, സാനിയ ഇയ്യപ്പൻ തുടങ്ങിയവര്‍ നകുലിന് സഹായഭ്യര്‍ഥനയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിനാണ് നകുല്‍ അപകടത്തില്‍പ്പെട്ടത്. കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

നകുല്‍ തമ്പിയുടെ നിലയില്‍ മാറ്റമില്ല; സഹായമഭ്യര്‍ഥിച്ച് താരങ്ങള്‍