LiveTV

Live

Entertainment

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ 21ന് തിയറ്ററുകളിലേക്ക്

‘വെടി വഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ 21ന് തിയറ്ററുകളിലേക്ക്

വിനയ് ഫോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കി ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും. ‘വെടി വഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'. വിനയ് ഫോർട്ടിനെ കൂടാതെ ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്. ശംഭു പുരുഷോത്തമൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ 21ന് തിയറ്ററുകളിലേക്ക്

‘സേവ് ദ ഡേറ്റ്’ പോസ്റ്റിലൂടെ സിനിമയിലെ അഭിനേതാവായ അരുണ്‍ കുര്യനാണ് ചിത്രത്തിന്‍റെ റിലീസിങ് ഡേറ്റ് അറിയിച്ചത്. രസകരമായ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുകയും ചെയ്തിരുന്നു. ചിത്രത്തിലെ അരുണ്‍ കുര്യന്‍റെ നായികയായി അഭിനയിക്കുന്ന ശാന്തി ബാലചന്ദ്രനുമൊത്തുള്ള ചിത്രവും സേവ് ദ ഡേറ്റ് ക്യാപ്ഷനും വെച്ചാണ് താരം ഫേയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഇതേത്തുടര്‍ന്ന് ഇരുവരുടെയും വിവാഹമാണെന്ന തരത്തില്‍ കാര്യങ്ങള്‍ പ്രചരിക്കുകയായിരുന്നു. പോസ്റ്റിലെ തമാശ പിന്നെയാണ് ആരാധകര്‍ക്ക് മനസിലായത്.

ഫേയ്സ്ബുക്കില്‍ ‘സേവ് ദ ഡേറ്റ്’ അറിയിച്ച് അരുണ്‍ കുര്യന്‍; വിശ്വസിച്ച് ആരാധകര്‍, സത്യം ഇങ്ങനെ ! 
Also Read

ഫേയ്സ്ബുക്കില്‍ ‘സേവ് ദ ഡേറ്റ്’ അറിയിച്ച് അരുണ്‍ കുര്യന്‍; വിശ്വസിച്ച് ആരാധകര്‍, സത്യം ഇങ്ങനെ !