LiveTV

Live

Entertainment

ജയലളിത എന്നെ പോലെ ആയിരുന്നില്ല; അവർ ഐശ്വര്യയെ പോലെയാണെന്ന് കങ്കണ റണൗട്ട്

ജയലളിതയാകുവാൻ വേണ്ടി ഒരുപാട് ഗവേഷണം നടത്തേണ്ടി വന്നു

 ജയലളിത എന്നെ പോലെ ആയിരുന്നില്ല; അവർ ഐശ്വര്യയെ പോലെയാണെന്ന് കങ്കണ റണൗട്ട്

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. പ്രശസ്ത ബോളിവുഡ് താരം കങ്കണ റണൌട്ടാണ് ജയലളിതയായി സ്ക്രീനിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ തലൈവിയായി അഭ്രപാളിയിലെത്തുന്നുണ്ടെങ്കിലും തന്നെ പോലെ ഒരു അഭിനേത്രി ആയിരുന്നില്ല ജയലളിതയെന്നും ഐശ്വര്യാ റായ് ബോളിവുഡിലെന്ന പോലെ തമിഴിലെ ഗ്ലാമർ താരമായിരുന്നു ജയ എന്നുമാണ് കങ്കണ പറയുന്നത്. അവരായി അഭിനയിക്കുന്നത് തന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയായിരുന്നെന്നും താരം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

 ജയലളിതയാവാന്‍ ഭാരം കൂട്ടിയത് ഭക്ഷണവും ഹോര്‍മോണ്‍ ഗുളികകളും കഴിച്ച്; മേക്കപ്പ്  ട്രോളുകള്‍ക്ക് മറുപടിയുമായി കങ്കണ
Also Read

ജയലളിതയാവാന്‍ ഭാരം കൂട്ടിയത് ഭക്ഷണവും ഹോര്‍മോണ്‍ ഗുളികകളും കഴിച്ച്; മേക്കപ്പ് ട്രോളുകള്‍ക്ക് മറുപടിയുമായി കങ്കണ

ജയലളിതയാകുവാൻ വേണ്ടി ഒരുപാട് ഗവേഷണം നടത്തേണ്ടി വന്നു. പക്ഷേ താനും ജയലളിതയും തമ്മിലുള്ള സാമ്യവും കങ്കണ പറയുന്നു. ‘അവർ എല്ലാത്തിനോടും വിമുഖതയുള്ള നടിയായിരുന്നു, എന്നെ പോലെ. എനിക്കും ഒരു നടി അല്ല ആവേണ്ടിയിരുന്നത്, അതുകൊണ്ടാണ് ഞങ്ങൾ വ്യത്യസ്തരായ അഭിനേതാക്കളായത്.’

ഒരു ഗ്ലാമർ താരത്തിലുപരി തനിക്ക് കൂടുതലായി എന്തോ ചെയ്യാനുണ്ടെന്ന് മനസിലാക്കിയതിനാലാണ് ജയലളിത രാഷ്ട്രീയത്തിലറങ്ങിയത്. താനും അങ്ങനെയാണ് സിനിമയുടെ പിന്നാമ്പുറത്തേക്ക് പ്രവേശിച്ചതെന്നും കങ്കണ. ‘എല്ലാ സ്ത്രീയും ഒരു കുടുംബത്തിന് വേണ്ടിയും കുഞ്ഞിന് വേണ്ടിയും കൊതിക്കും. ജയയും കൊതിച്ചു. പക്ഷേ വിവാഹം കഴിച്ചൊരു പുരുഷൻ അവർക്ക് വാക്ക് കൊടുത്ത് ചതിച്ചു. ആ സീൻ ഈ സിനിമയിലുണ്ട്. എന്റെ ജീവിതത്തിലും അതുപോലെ സംഭവിച്ചു.’ കങ്കണ പറയുന്നു.

ജയലളിതയായി കങ്കണ; ‘തലൈവി’ ആകാന്‍ പ്രോസ്‌തെറ്റിക് മേക്ക്അപ്  
Also Read

ജയലളിതയായി കങ്കണ; ‘തലൈവി’ ആകാന്‍ പ്രോസ്‌തെറ്റിക് മേക്ക്അപ്  

തലൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം എ.എല്‍ വിജയാണ്. അരവിന്ദ് സാമിയാണ് ചിത്രത്തില്‍ എം.ജിആറായി വേഷമിട്ടിരിക്കുന്നത്. എം.ജി ആറിന്റെ അതേ രൂപസാദൃശ്യത്തോടെയാണ് തലൈവിയില്‍ അരവിന്ദ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം ജയലളിതയുടെ ജീവിതം പറയുന്ന ക്വീന്‍ എന്ന വെബ് സീരിസ് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രമ്യ കൃഷ്ണനാണ് ക്വീനില്‍ ജയ ആയി എത്തുന്നത്.