LiveTV

Live

Entertainment

നടന്‍ ബാലു വര്‍ഗീസ് വിവാഹിതനായി

നടിയും മോഡലുമായ എലീനയാണ് വധു

 നടന്‍ ബാലു വര്‍ഗീസ് വിവാഹിതനായി

യുവനടന്‍ ബാലു വര്‍ഗീസ് വിവാഹിതനായി.നടിയും മോഡലുമായ എലീന കാതറിനാണ് വധു. ചേരാനെല്ലൂര്‍ സെന്റ്. ജെയിംസ് നടന്ന പള്ളിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നടന്‍മാരായ ആസിഫ് അലി, അര്‍ജ്ജുന്‍ അശോകന്‍ എന്നിവര്‍ വിവാഹചടങ്ങിലെ നിറസാന്നിധ്യമായിരുന്നു.

 നടന്‍ ബാലു വര്‍ഗീസ് വിവാഹിതനായി

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.

ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെയാണ് ബാലു അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം മലയാളത്തില്‍ നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് , ഹണീ ബീ, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലും നടിയുമായ എലീന റിയാലിറ്റി ഷോയിലൂടെയാണ് സജീവമാകുന്നത്. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

 നടന്‍ ബാലു വര്‍ഗീസ് വിവാഹിതനായി