LiveTV

Live

Entertainment

ആഢംബരവും ആരവങ്ങളുമില്ല; ലളിതമായി നടി പാര്‍വ്വതി നമ്പ്യാരുടെ കല്യാണം

ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു കല്യാണം

 ആഢംബരവും ആരവങ്ങളുമില്ല; ലളിതമായി നടി പാര്‍വ്വതി നമ്പ്യാരുടെ കല്യാണം

ഏഴ് സുന്ദരാത്രികളിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു കല്യാണം. വളരെ ലളിതമായിട്ടായിരുന്നു വിവാഹം. സെറ്റുമുണ്ട് ഉടുത്ത് ആഭരണത്തിളക്കങ്ങളില്ലാതെയായിരുന്നു വധുവെത്തിയത്. മുടിയില്‍ പൂക്കളോ മറ്റ് അലങ്കാരങ്ങളോ ഉണ്ടായിരുന്നില്ല. വരന്‍ വിനീതും വളരെ സിമ്പിളായിട്ടാണ് പാര്‍വതിക്ക് താലി ചാര്‍ത്താനെത്തിയത്.

ദിലീപിന്റെ നായികയായി സിനിമയിലെത്തിയ പാര്‍വതി ഒടുവില്‍ അഭിനയിച്ചത് പട്ടാഭിരാമനിലാണ്. ലീലയിലെ ടൈറ്റില്‍ കഥാപാത്രമായും പാര്‍വതിയെത്തി. പുത്തന്‍പണം, കിണര്‍, മധുരരാജ എന്നിവയാണ് മറ്റ് സിനിമകള്‍.

 ആഢംബരവും ആരവങ്ങളുമില്ല; ലളിതമായി നടി പാര്‍വ്വതി നമ്പ്യാരുടെ കല്യാണം