LiveTV

Live

Entertainment

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി

കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു

 നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വധു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും പ്രണയ വിവാഹമല്ലെന്നും അറേഞ്ച് മാര്യേജ് ആണെന്നും വിഷ്ണു നേരത്തെ പറഞ്ഞിരുന്നു. ഡിസംബറിലായിരുന്നു വിവാഹ നിശ്ചയം. വധു ബിടെക് വിദ്യാര്‍ഥിനിയാണ്.

2013ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പൂന്റെം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വിഷ്ണു അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായും വേഷമിട്ടു.

പിന്നീട് 2015 അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പനയിലെ ഋതിക് റോഷനില്‍ നായകനായും തിളങ്ങിയിരുന്നു. ദുല്‍ഖര്‍ നായകനായ യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിനു തിരക്കഥ രചിച്ചത് വിഷ്ണുവും ബിബിന്‍ ജോര്‍ജ്ജും കൂടിയാണ്. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറിലാണ് വിഷ്ണു ഒടുവില്‍ അഭിനയിച്ചത്.