LiveTV

Live

Entertainment

‘’എന്റെ കുഞ്ഞുങ്ങളെ കണ്ടാല്‍ ഈ വഴിയൊക്കെ ഒന്നു വരാന്‍ പറയണേ’’- പൂര്‍ണിമയോട് മല്ലിക

പൂര്‍ണിമയുടെ ഒരു ഫെയ്സ്‍ബുക്ക് പോസ്റ്റും അതിന് ഭര്‍തൃമാതാവായ മല്ലിക സുകുമാരന്‍ നല്‍കിയ കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി വൈറലായി കൊണ്ടിരിക്കുന്നത്.

‘’എന്റെ കുഞ്ഞുങ്ങളെ കണ്ടാല്‍ ഈ വഴിയൊക്കെ ഒന്നു വരാന്‍ പറയണേ’’- പൂര്‍ണിമയോട് മല്ലിക

കുടുംബ വിശേഷങ്ങളും ഫാഷന്‍ വിശേഷങ്ങളും ബിസിനസ് വിശേഷങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ എന്നും നിറഞ്ഞു നില്‍ക്കാറുണ്ട് പൂര്‍ണിമ ഇന്ദ്രജിത്. താര കുടുംബമായതിനാല്‍ തന്നെ പൂര്‍ണിമയുടെ ഓരോ വിശേഷത്തിനും സോഷ്യല്‍ മീഡിയ കാത്തുനില്‍ക്കാറുമുണ്ട്. പൂര്‍ണിമയുടെ ഒരു ഫെയ്സ്‍ബുക്ക് പോസ്റ്റും അതിന് ഭര്‍തൃമാതാവായ മല്ലിക സുകുമാരന്‍ നല്‍കിയ കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി വൈറലായി കൊണ്ടിരിക്കുന്നത്.

‘’എന്റെ കുഞ്ഞുങ്ങളെ കണ്ടാല്‍ ഈ വഴിയൊക്കെ ഒന്നു വരാന്‍ പറയണേ’’- പൂര്‍ണിമയോട് മല്ലിക

തന്റെ കുഞ്ഞിനെ ചേര്‍ത്തു നിര്‍ത്തി ഉമ്മ കൊടുക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം ഫെയ്സ്‍ബുക്കില്‍ പൂര്‍ണിമ പങ്കുവെച്ചിരുന്നു. ചിത്രത്തിനൊപ്പം 'അടുപ്പം സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ല. അത് വളരുകയാണ്. നിങ്ങള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുക...എന്തു തന്നെ ആയാലും നിങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയുക'യെന്നും പൂര്‍ണിമ കുറിച്ചു.

പൂര്‍ണിമയുടെ പോസ്റ്റിന് താഴെ മല്ലിക സുകുമാരന്‍ ഇട്ട കമന്റ് ആണ് ഇപ്പോള്‍ ഈ താരകുടുംബത്തിന്റെ ആരാധകര്‍ ആഘോഷിക്കുന്നത്. ''സത്യം.. അമ്മക്കും രണ്ട് ബേബീസ് ഉണ്ട്. മോള് പറഞ്ഞതു പോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്. കണ്ടാല്‍ ഈ വഴിയൊക്കെ ഒന്നു വരാന്‍ പറയണേ എന്നായിരുന്നു മല്ലിക സുകുമാരന്റെ കമന്റ്.

‘’എന്റെ കുഞ്ഞുങ്ങളെ കണ്ടാല്‍ ഈ വഴിയൊക്കെ ഒന്നു വരാന്‍ പറയണേ’’- പൂര്‍ണിമയോട് മല്ലിക

മല്ലികയുടെ കമന്റ് ഏറ്റെടുത്തും, അവരെ സമാധാനിപ്പിച്ചും ആരാധകര്‍ ഒന്നടങ്കം എത്തി. ചര്‍ച്ച ചൂടു പിടിച്ചതോടെ വീണ്ടും കമന്റുമായി മല്ലിക സുകുമാരന്‍ തന്നെ എത്തുകയായിരുന്നു. അല്ലെങ്കിലും കൂടാറുണ്ട്. എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാന്‍ പറഞ്ഞതല്ലേ എന്ന് മല്ലിക സുകുമാരന്‍ അടുത്ത കമന്റിട്ടു.

‘’’Attachment does not hinder independence,it fosters it ! Cuddle our babies, kiss them, hug them; tell them how much you love them more often, no matter what !! ♥️

Posted by Poornima Indrajith on Tuesday, January 28, 2020