LiveTV

Live

Entertainment

കുഞ്ഞു രാജകുമാരിയുടെ ഫോട്ടോയുമായി ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. ജനുവരി 14 നായിരുന്നു കുഞ്ഞ് ജനിച്ചത്.

കുഞ്ഞു രാജകുമാരിയുടെ ഫോട്ടോയുമായി ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. ജനുവരി 14 നായിരുന്നു കുഞ്ഞ് ജനിച്ചത്. ഇന്നാണ് ദിവ്യ തന്റെ രാജകുമാരിയെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത് എന്ന് മാത്രം. തന്റെ മാറില്‍ കിടന്നുറങ്ങുന്ന മകളുടെ ചിത്രമാണ് ദിവ്യ പങ്കുവച്ചിരിക്കുന്നത്.

കുട്ടിയുടെ പേരും ദിവ്യ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

#blessedwiththislittleprincess on January 14th. #ourbabygirl Aishwarya seeking everyone’s prayers and blessings for ...

Posted by DIVYAA UNNI on Wednesday, January 29, 2020

എല്ലാവരും കുഞ്ഞിനെ അനുഗ്രഹിക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നും ദിവ്യ പറയുന്നുണ്ട്. കുഞ്ഞ് രാജകുമാരി എന്നാണ് ദിവ്യ മകളെ വിളിക്കുന്നത്. ഭര്‍ത്താവ് അരുണ്‍ കുമാറാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

2018 ലായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. ഭര്‍ത്താവ് വരുണ്‍ എന്‍ജീനിയറാണ്. അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസം. ആദ്യ വിവാഹത്തില്‍ ദിവ്യക്ക് രണ്ട് മക്കളുണ്ട്. 2017 ലായിരുന്നു വിവാഹമോചനം നേടിയത്.