LiveTV

Live

Entertainment

‘പിന്‍നിരയില്‍ നിന്നും മുന്‍നിരയിലേക്ക്’; ടോവിനോ തോമസ് എന്ന താരം പിറന്നത് ഇവിടെ നിന്ന്!

‘പിന്‍നിരയില്‍ നിന്നും മുന്‍നിരയിലേക്ക്’;  ടോവിനോ തോമസ് എന്ന താരം പിറന്നത് ഇവിടെ നിന്ന്!

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടോവിനോ തോമസ് എന്ന ചലച്ചിത്ര താരത്തിന്റെ പിറവി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു പ്രഭുവിന്റെ മക്കള്‍. സിനിമയില്‍ അപ്രധാനവേഷത്തില്‍ സ്ക്രീനിലെത്തിയ ടോവിനോ ഇന്ന് മലയാള ചലച്ചിത്ര ശാഖയിലെ മുന്‍നിര താരമാണ്.

2012ല്‍ സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലെ ആ നിമിഷം ഓര്‍ത്തെടുക്കുകയാണ് നടന്‍ ടോവിനോ തോമസ്. ചിത്രത്തില്‍ ചെഗുവേര സുധീരന്‍ എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്. പ്രഭുവിന്റെ മക്കള്‍ സിനിമയിലെ ഗാനരംഗത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് താരം ആദ്യ അഭിനയാനുഭവം പ്രേക്ഷകരോട് പങ്കുവെച്ചത്. തന്റെ ഫോട്ടോയുള്ള ഭാഗം വ്യത്തത്തില്‍ ചുവന്ന അടയാളം നല്‍കിയാണ് താരം അഭിമാന നിമിഷം ആരാധകര്‍ക്ക് മുന്നില്‍ പങ്കുവെച്ചത്.

ടോവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്! എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം ഞാന്‍ ക്യാമറക്ക് മുന്നില്‍ ആദ്യമായി നിന്നു!

സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം!

താരത്തിന് പ്രോല്‍സാഹനവുമായി നിരവധി ആരാധകരും പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുമായി രംഗത്തുവന്നു. ‘പിന്‍നിരയില്‍ നിന്നും മലയാളസിനിമയുടെ മുന്‍നിരയിലേക്ക്’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്.