LiveTV

Live

Entertainment

ഷൈലോക്ക് ഓണ്‍ലൈനില്‍?: വാര്‍ത്ത തെറ്റെന്ന് നിര്‍മ്മാതാവ്

‘23 ന് തലേം കുത്തിനിന്നാലും വരില്ല പിന്നെന്തിനാണ്? ആര്‍ക്കുവേണ്ടി?’

ഷൈലോക്ക് ഓണ്‍ലൈനില്‍?: വാര്‍ത്ത തെറ്റെന്ന് നിര്‍മ്മാതാവ്

മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ഷൈലൈക്ക് ഓൺലൈൻ റിലീസിനൊരുങ്ങുന്നുവെന്ന വാർത്തയ്ക്കെതിരെ നിർമാതാവ് ജോബി ജോർജ്. ‘സ്നേഹിതരെ വരില്ല എന്ന് ഞാന്‍ പറയില്ല, എന്നാല്‍ ഫെബ്രുവരി 23 ന് തലേം കുത്തിനിന്നാലും വരില്ല പിന്നെന്തിനാണ്? ആര്‍ക്കുവേണ്ടി? ദൈവമേ ഈ കുഞ്ഞാടിനെ കാത്തോണേ… സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു വാളെടുക്കുന്നവന്‍ വാളാലെ’. ജോബി ജോര്‍ജ് പ്രതികരിച്ചു.

തമിഴ് ഇഡസ്ട്രിയിലെ ട്രേഡ് അനലിസ്റ്റ് ആയ ക്രിസ്റ്റഫർ കനകരാജാണ് ഷൈലോക്ക് അടുത്ത മാസം 23ന് ഓൺലൈനിലൂടെ റിലീസ് ആകുമെന്ന വാർത്ത ട്വീറ്റ് ചെയ്തത്. ട്വീറ്റിന്‍റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ചുകൊണ്ടായിരുന്നു ജോബിയുടെ മറുപടി. ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസാവുന്നുവെന്നത് വ്യാജവാര്‍ത്തയാണ്. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണ മാത്രമാണ്, എല്ലാവരും തിയറ്ററുകളില്‍ പോയി തന്നെ സിനിമ ആസ്വദിക്കണമെന്നും അജയ് വാസുദേവ് പറഞ്ഞു.