LiveTV

Live

Entertainment

സല്‍മാന്‍ ഖാനെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന

‘സല്‍മാന്‍ ഖാന്‍ പരസ്യമായി മാപ്പുപറയണം. അല്ലെങ്കില്‍ ഗോവയിലേക്കുള്ള നടന്‍റെ പ്രവേശനം വിലക്കണമെന്നും എന്‍.എസ്‌.യു.ഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

സല്‍മാന്‍ ഖാനെതിരെ  കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന

ഗോവ എയര്‍പോര്‍ട്ടില്‍ നിന്നും തനിക്കൊപ്പം സെല്‍ഫിയെടുത്ത ആരാധകന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത സംഭവത്തിന് പിന്നാലെ സല്‍മാന്‍ ഖാനെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന രംഗത്ത്. സല്‍മാന്‍ ഖാന്‍ പരസ്യമായി മാപ്പുപറയണം. അല്ലെങ്കില്‍ ഗോവയിലേക്കുള്ള നടന്‍റെ പ്രവേശനം വിലക്കണമെന്നും എന്‍.എസ്‌.യു.ഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ചൊവ്വാഴ്ച രാവിലെയാണ് സല്‍മാന്‍ ഗോവ എയര്‍പോര്‍ട്ടില്‍ എത്തിയത്. അതിനിടെ ആരാധകന്‍ സെല്‍ഫി എടുത്തതാണ് സല്‍മാനെ ചൊടിപ്പിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ സല്‍മാന്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു.

സല്‍മാന്‍ ഖാന്‍റെ നടപടി സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നാണ് എന്‍.എസ്.യു.ഐവിന്‍റെ ആവശ്യം. സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ പൊതുവേദിയില്‍ മാപ്പുപറയണം. ആരാധകനെ പരസ്യമായി അപമാനിച്ച, മോശം പെരുമാറ്റത്തില്‍ റെക്കോഡുള്ള നടനെ ഗോവയില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും എന്‍.എസ്.യു.ഐ ആവശ്യപ്പെടുന്നു.