LiveTV

Live

Entertainment

തെന്നിന്ത്യയിലെ അഭിനയ റാണി അവസാന കാലം തള്ളിനീക്കിയത് ട്യൂഷനെടുത്ത്; ഒപ്പം മാനസിക വെല്ലുവിളിയുള്ള മകനും

സിനിമയുടെ പളപളപ്പില്‍ നിന്നും ദാരിദ്രത്തിലേക്ക് വീണിട്ടും ആരോടും പരാതിയില്ലാതെയാണ് അവര്‍ മടങ്ങിയത്

തെന്നിന്ത്യയിലെ അഭിനയ റാണി അവസാന കാലം തള്ളിനീക്കിയത് ട്യൂഷനെടുത്ത്; ഒപ്പം മാനസിക വെല്ലുവിളിയുള്ള മകനും

അന്തരിച്ച ആദ്യകാല നടി ജമീല മാലിക്ക് തന്‍റെ അവസാന നാളുകളിൽ ജീവിച്ചത് ട്യൂഷനെടുത്തായിരുന്നു. ഹിന്ദി അറിയാവുന്നതായിരുന്നു ജമീല മാലിക്കിന് അവസാന നാളുകളിൽ തുണയായത്. മലയാള അഭിനയതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിൽ നൽകിയ പാലോട് പാപ്പനംകോടിനടുത്തെ വീട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന മകനൊപ്പമായിരുന്നു ജമീല മാലിക്ക്. ഇന്നലെയാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്. സിനിമയുടെ പളപളപ്പില്‍ നിന്നും ദാരിദ്രത്തിലേക്ക് വീണിട്ടും ആരോടും പരാതിയില്ലാതെയാണ് അവര്‍ മടങ്ങിയത്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ കേരളത്തിലെ ആ
ദ്യത്തെ വനിതയാണ് ജമീല മാലിക്ക്. പെൺകുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന കാലത്ത് 16ാം വയസിലാണ് ജമീല മാലിക്ക് ചരിത്രപരമായ മുന്നേറ്റത്തിന് പ്രാരംഭം കുറിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ ജയ ബച്ചന്‍റെ സഹപാഠിയായിരുന്നു അവര്‍. എങ്കിലും ദുരിത കാലത്തു പോലും ആരോടും അവര്‍ സഹായം തേടിയില്ല. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും രോഗിയായ മകന്‍റെ ശുശ്രൂഷകളുമെല്ലാം കാരണമാണ് അവര്‍ അഭിനയ രംഗം വിട്ടത്. എന്നിരുന്നാലും ഡബ്ബിങ്ങും സീരിയൽ അഭിനയവുമൊക്കെയായി കുറച്ചുകാലം കൂടി അവര്‍ മേഘലയിലുണ്ടായിരുന്നു. പിന്നീട് ക്യാമറക്ക് മുന്നിൽ നിന്ന് പൂർണമായി കളമൊഴിഞ്ഞു.

1973 ല്‍ പുറത്തിറങ്ങിയ റാഗിങ് എന്ന സിനിമയിലൂടെയാണ് ജമീല മാലിക്ക് ചലചിത്രരംഗത്തേക്ക് രംഗപ്രവേശം ചെയ്യുന്നത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ചെറുതും വലുതുമായ വേഷങ്ങള്‍. വിന്‍സെന്‍റ്, അടൂര്‍ ഭാസി, പ്രേംനസീര്‍ തുടങ്ങി പ്രകല്‍ഭര്‍ക്കൊപ്പമെല്ലാം അഭിനിയിച്ചു.

രാജഹംസം, ലഹരി തുടങ്ങിയ മലയാള ചിത്രങ്ങളിലും അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് സിനിമകളില്‍ നായികയായി. 'നദിയെ തേടിവന്ന കടല്‍' എന്ന പടത്തില്‍ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ദൂരദര്‍ശന്‍റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ആകാശവാണിക്കു വേണ്ടി നിരവധി നാടകങ്ങളും അവര്‍‌ എഴുതിതിയിട്ടുണ്ട്.