LiveTV

Live

Entertainment

ഇത്തരത്തിലുള്ള സൈക്കോകൾ സമൂഹത്തിനാവശ്യമോ? ശ്രദ്ധ നേടി ഒരു കൊച്ചു ചിത്രം

വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങളാണ് ഈ ചിത്രം പറഞ്ഞുവെക്കുന്നത്..

ഇത്തരത്തിലുള്ള സൈക്കോകൾ സമൂഹത്തിനാവശ്യമോ? ശ്രദ്ധ നേടി ഒരു കൊച്ചു ചിത്രം

ഇത്തരത്തിലുള്ള സൈക്കോകള്‍ സമൂഹത്തിനാവശ്യമോ എന്ന ടാഗ്‍ലൈനിൽ പുറത്തിറങ്ങിയ അദൃശ്യമെന്ന ഹ്രസ്വചിത്രം ചര്‍ച്ചയാകുന്നു.

വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങളാണ് ഈ ചിത്രം പറഞ്ഞുവെക്കുന്നത്.. ഉറക്കം നഷ്ടപ്പെട്ട നായകന്‍ ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തെത്തുന്നതും സൈക്കോളജിസ്റ്റ് അയാളെ കൌണ്‍സിലിംഗ് നടത്തി തിരിച്ചയക്കുന്നിടത്തുമാണ് ചിത്രം തുടങ്ങുന്നത്.. നായകന്‍ വീണ്ടുമൊരിക്കല്‍ കൂടി അതേ സൈക്കോളജിസ്റ്റിനെ തേടിയെത്തുന്നുണ്ട്.. അത് എന്തിനാണെന്നാണ് കുറഞ്ഞ സമയം കൊണ്ട് ഈ കൊച്ചുമൂവി പറയുന്നത്.

കൂടാതെ, സാമൂഹ്യപ്രസക്തമായ ഒരു വിഷയം കൂടി ചിത്രം പങ്കുവെക്കുന്നുണ്ട്. കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ, സ്വന്തം കുടുംബത്തിനുള്ളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥ. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. അത്തരത്തിൽ ഒരു സാഹചര്യത്തിൽ ദാരുണമായി കൊല്ലപ്പെട്ട ഒരു കുട്ടിയുടെ അദൃശ്യശക്തിയാൽ അസ്വസ്ഥനാക്കപ്പെട്ടവനാണ് ചിത്രത്തിലെ നായകന്‍.

നിതിൻ സാബുവാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്പ് ഒപ്പന, ഉറിയടി, സോറി, എന്നി ചിത്രങ്ങളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്. അഭിലാഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.