LiveTV

Live

Entertainment

‘വിസമ്മതമാണ് ഏറ്റവും മികച്ച രാജ്യസ്‌നേഹം’; പൗരത്വ നിയമത്തിനെതിരെ നടി പൂജ ബട്ട്

ലഖ്‌നൗവില്‍ നിന്നും ഷാഹീന്‍ ബാഗില്‍ നിന്നുമെല്ലാം ഉയരുന്ന സ്ത്രീ ശബ്ദങ്ങള്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും

‘വിസമ്മതമാണ് ഏറ്റവും മികച്ച രാജ്യസ്‌നേഹം’; പൗരത്വ നിയമത്തിനെതിരെ നടി പൂജ ബട്ട്

വിസമ്മതമാണ് ഏറ്റവും മികച്ച രാജ്യസ്നേഹമെന്നും തന്‍റെ വീട് വിഭജിക്കുന്ന എന്‍.ആര്‍.സിയും സി.എ.എയും പിന്തുണക്കില്ലെന്നും നടി പൂജ ബട്ട്. മഹാരാഷ്ട്രയിലെ പൗരത്വ നിയമത്തിനെതിരായ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭരിക്കുന്ന പാര്‍ട്ടി നമ്മളെ ഏകീകരിച്ചിരിക്കുന്നുവെന്ന സന്ദേശമാണ് പൌരത്വ ഭേദഗതി നിമയത്തിനെതിരെ പോരാടുന്ന വിദ്യാര്‍ഥികള്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പര്‍ച്ചം ഫൗണ്ടേനും വി ദ പ്യൂപിള്‍ മഹാരാഷ്ട്രയും സംയുക്തമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

‘’നമ്മുടെ നിശബ്ദത നമ്മെ രക്ഷിക്കില്ല. ഭരിക്കുന്ന പാര്‍ട്ടി ഇപ്പോള്‍ നമ്മെ ഐക്യപ്പെടുത്തിയിരിക്കുന്നു. ഈ സമയം നമ്മുടെ ശബ്ദം ഉയരേണ്ടതുണ്ട് എന്ന സന്ദേശമാണ് പോരാടുന്ന വിദ്യാര്‍ഥികള്‍ നല്‍കുന്നത്. വിസമ്മതമാണ് ഏറ്റവും മികച്ച രാജ്യസ്‌നേഹം’’ അവര്‍ പറഞ്ഞു. ഭരണഘടനയുടെ മൂല്യങ്ങളുടെ സംരക്ഷണത്തിനായി ജനങ്ങളെ ഐക്യപ്പെടുത്തലായിരുന്നു പരിപാടിയുടെ ലക്ഷ്യം.

ലഖ്‌നൗവില്‍ നിന്നും ഷാഹീന്‍ ബാഗില്‍ നിന്നുമെല്ലാം ഉയരുന്ന സ്ത്രീ ശബ്ദങ്ങള്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും എന്റെ വീട് വിഭജിക്കുന്ന സി.എ.എയും എന്‍.ആര്‍.സിയും പിന്തുണക്കില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.