LiveTV

Live

Entertainment

‘ഞാന്‍ സിനിമ അവസാനിപ്പിച്ചിട്ടില്ല’ വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് എം 80 മൂസയിലെ റസിയ

ലവ് എഫ്.എം എന്ന സിനിമയില്‍ പ്രധാന വേഷത്തിലെത്തുകയാണ് അഞ്‍ജു

‘ഞാന്‍ സിനിമ അവസാനിപ്പിച്ചിട്ടില്ല’ വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് എം 80 മൂസയിലെ റസിയ

‘എം 80 മൂസ’ യിലെ റസിയ എന്ന കഥാപാത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ അഞ്‍ജു സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ നിഷേധിച്ചു. എയര്‍ ഹോസ്റ്റസ് ആയതോടെ അഞ്‍ജു ഇനി അഭിനയിക്കുന്നില്ല, സിനിമ നിര്‍ത്തി തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കുന്നതാണ് കണ്ടതെന്നും എന്നാല്‍ ഞാന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും അവര്‍ മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നല്ല സിനിമകള്‍ വന്നാല്‍ ഇനിയും അഭിനയിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ലവ് എഫ്.എം എന്ന സിനിമയില്‍ പ്രധാന വേഷത്തിലെത്തുകയാണ് അഞ്‍ജു. എയര്‍ഹോസ്റ്റസ് ആയതിന്റെയും നായികയായതിന്‍റേയും സന്തോഷങ്ങള്‍ പങ്കുവെക്കുകയാണ് അഞ്‍ജു.