LiveTV

Live

Entertainment

നടി ജമീല മാലിക്ക് അന്തരിച്ചു

നടി ജമീല മാലിക്ക് അന്തരിച്ചു

നടി ജമീല മാലിക്ക് അന്തരിച്ചു. തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടിൽ വെച്ചാണ് മരണം. 73 വയസ്സായിരുന്നു. ആദ്യ കാല ദൂരദർശൻ പരമ്പരകളിലൂടെ ശ്രദ്ധേയായ ജമീല മാലിക് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

പുണെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിച്ച ആദ്യ മലയാളി വനിതയാണ്. റാഗിങ് (1973) ആയിരുന്നു ആദ്യ സിനിമ. വിൻസെന്‍റ്, അടൂർ ഭാസി, പ്രേംനസീർ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. ജി.എസ് പണിക്കരുടെ പാണ്ഡവപുരത്തിലെ നായികയായിരുന്നു.

1946ൽ ആലപ്പുഴ മുതുകുളത്തായിരുന്നു ജനനം. അൻസർ മാലിക് ആണ് മകൻ. മൃതദേഹം തിരുവനന്തപുരം മെഡി. കോളജ് മോർച്ചറിയിൽ.