LiveTV

Live

Entertainment

സന മൊയ്തൂട്ടി മലയാള സിനിമയിലേക്ക്

പിന്നണി ഗായികയായാണ് സനയുടെ മലയസിനിമയിലേക്കുള്ള അരങ്ങേറ്റം

സന മൊയ്തൂട്ടി മലയാള സിനിമയിലേക്ക്

മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനങ്ങളെ പുതിയ രീതിയില്‍ പ്രേക്ഷരിലേക്കെത്തിച്ച പ്രിയ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയിലേക്കെത്തുന്നു. പിന്നണി ഗായികയായാണ് സനയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. സിജു വിത്സന്‍ നായകനാകുന്ന ജിജോ ജോസഫ് ചിത്രം ‘വരയനി’ലൂടെയാണ് സന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘മോഹന്‍ലാല്‍’, ‘കല്യാണം’,‘ഷൈലോക്ക്’ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ഒരുക്കിയ പ്രകാശ് അലക്‌സ് സംഗീതം നിര്‍വ്വഹിക്കുന്ന ഗാനമാണ് സന ആലപിക്കാനൊരുങ്ങുന്നത്.

സന മൊയ്തൂട്ടി മലയാള സിനിമയിലേക്ക്

വരയനിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പുഞ്ചിരിക്ക് പിന്നിലെ ഭീകരത എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയത്. സത്യം സിനിമാസിന്‍റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപക് കാക്കനാടാണ് സിനിമയില്‍ വില്ലനായെത്തുന്നത്. ഡാനി കപ്പൂച്ചിന്‍റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന് രാജേഷ് രാമനാണ് ക്യാമറ ചലിപ്പിക്കുന്നത്.