LiveTV

Live

Entertainment

ഞെട്ടിച്ച് വിജയും വിജയ് സേതുപതിയും; മാസ്റ്ററിന്‍റെ മാസ് തേഡ് ലുക്ക് പോസ്റ്റര്‍

രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന അഴിമതികളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ കഥയെന്നും വിജയ് ഒരു സ്കൂള്‍ അധ്യാപകനായാണ് ചിത്രത്തിലെത്തുന്നതെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ഞെട്ടിച്ച് വിജയും വിജയ് സേതുപതിയും; മാസ്റ്ററിന്‍റെ മാസ് തേഡ് ലുക്ക് പോസ്റ്റര്‍

കൈതി എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററിന്‍റെ തേഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തമിഴകത്തിന്‍റെ ദളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും നേര്‍ക്കുനേര്‍ വരുന്ന ചിത്രത്തില്‍ ഇരുവരെയും ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്ററാണ് പുതുതായി വന്നിരിക്കുന്നത്. വിജയുടെ ബിഗില്‍ എന്ന ചിത്രത്തിനൊപ്പം റിലീസിനെത്തി സിനിമയുടെ മൂല്യം കൊണ്ട് 100 കോടി ക്ലബിലെത്തിയ ചിത്രമാണ് കൈതി. കാര്‍ത്തിയെ കേന്ദ്ര കഥാപാത്രമാക്കിയൊരുക്കിയ കൈതിക്ക് ശേഷം വലിയ താര പരിവേഷമുള്ള രണ്ട് പേരെ വച്ച് ലോകേഷ് ഒരുക്കുന്ന മാസ്റ്ററിന് പ്രതീക്ഷകളേറെയാണ്.

ഞെട്ടിച്ച് വിജയും വിജയ് സേതുപതിയും; മാസ്റ്ററിന്‍റെ മാസ് തേഡ് ലുക്ക് പോസ്റ്റര്‍

അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയതിരിക്കുന്നത്. തിരക്കഥ ലോകേഷ് കനകരാജിന്‍റേത് തന്നെയാണ്. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. വിജയ്, വിജയ് സേതുപതി എന്നിവരെക്കൂടാതെ മാളവിക മോഹന്‍, ആന്‍ഡ്രിയ, ശാന്തനു ബാഗ്യരാജ് തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന അഴിമതികളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ കഥയെന്നും വിജയ് ഒരു സ്കൂള്‍ അധ്യാപകനായാണ് ചിത്രത്തിലെത്തുന്നതെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.