LiveTV

Live

Entertainment

വിജയ്‍യും വിജയ് സേതുപതിയും നേര്‍ക്കുനേര്‍; മാസ്റ്ററിന്‍റെ മൂന്നാമത്തെ പോസ്റ്ററും പുറത്ത്

‘വിജയ്‍യും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്, വിജയ്‍യുടെ 64ാമത്തെ ചിത്രമാണ് സ്റ്റാര്‍, ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്’

വിജയ്‍യും വിജയ് സേതുപതിയും നേര്‍ക്കുനേര്‍; മാസ്റ്ററിന്‍റെ മൂന്നാമത്തെ പോസ്റ്ററും പുറത്ത്

ഇളയ ദളപതി വിജയ്‍യും തമിഴ് സൂപ്പര്‍ താരം വിജയ്സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്റ്ററിന്‍റെ മൂന്നാമത്തെ ലുക്ക് പുറത്തിറങ്ങി, വിജയും വിജയ് സേതുപതിയും ഒരുമിച്ചുള്ള പോസ്റ്ററാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് മാസ്റ്റര്‍. രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുത്. അനിരുദ്ധിന്‍റേതാണ് സംഗീതം.

വിജയ്‍യും വിജയ് സേതുപതിയും നേര്‍ക്കുനേര്‍; മാസ്റ്ററിന്‍റെ മൂന്നാമത്തെ പോസ്റ്ററും പുറത്ത്

വിജയ്‍യും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിജയ്‍യുടെ 64ാമത്തെ ചിത്രമാണ് സ്റ്റാര്‍. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കോളേജ് അധ്യാപകന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. ഡല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.