LiveTV

Live

Entertainment

ഉറച്ച ശരീരത്തില്‍ മുറിപ്പാടുകളോടെ ചാക്കോച്ചന്‍റെ പോസ്റ്റ്; മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം പ്രതീക്ഷയേകുന്നു

ഉറച്ച ശരീരത്തില്‍ മുറിപ്പാടുകളോടെ ചാക്കോച്ചന്‍റെ പോസ്റ്റ്; മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം പ്രതീക്ഷയേകുന്നു

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രത്തിനായി കിടിലന്‍ മേക്ക് ഓവറില്‍ കുഞ്ചാക്കോബോബന്‍. ചാര്‍ളിക്ക് ശേഷം മാര്‍ട്ടിന്‍ ഒരുക്കുന്ന ചിത്രത്തിനായാണ് കുഞ്ചാക്കോബോബന്‍ ബോഡി ബില്‍ഡ് ചെയ്ത് കിടിലന്‍ മേക്കോവറിലെത്തുന്നത്. വടം വലിയെ ആസ്പദമാക്കി അണിയറയിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ശേഷം ദേഹത്ത് പറ്റിയ പരിക്കുകളോടെയാണ് ചാക്കോച്ചന്‍ തന്‍റെ ഫേസ്ബുക്കിലൂടെ പുതിയ ലുക്കും പുറത്ത് വിട്ടത്.

ഇതുവെറും തമാശയല്ല. ടഗ് ഓഫ് വാര്‍. ദേഹത്തെ ഈ ചതവുകള്‍ പരിശ്രമത്തിന്‍റെയും അടങ്ങാത്ത അഭിനിവേശത്തിന്‍റെയും ബാക്കിയാണ്. രണ്ട് രാത്രികളിലെ ഒന്നിച്ചുള്ള പരിശ്രമം. എനിക്ക് ഇത് സാധിക്കുന്നെങ്കില്‍ ആര്‍ക്കും സാധിക്കും. കുഞ്ചാക്കോബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.