LiveTV

Live

Entertainment

ഞാനൊരു മുസ്‍ലിമാണ്, എന്റെ ഭാര്യ ഹിന്ദു, ഞങ്ങളുടെ മക്കള്‍ ഇന്ത്യക്കാര്‍... ഷാരൂഖ് ഖാന്റെ വാക്കുകള്‍ വൈറലാകുന്നു

തന്റെ ഭാര്യ ഗൗരി ഒരു ഹിന്ദുവും താന്‍ ഒരു മുസ്‍ലിമായിരുന്നിട്ടും തന്റെ മക്കള്‍ ഏതെങ്കിലും പ്രത്യേക മതം പിന്തുടരുന്നില്ലെന്ന് ഷാരൂഖ് പറഞ്ഞു. 

ഞാനൊരു മുസ്‍ലിമാണ്, എന്റെ ഭാര്യ ഹിന്ദു, ഞങ്ങളുടെ മക്കള്‍ ഇന്ത്യക്കാര്‍... ഷാരൂഖ് ഖാന്റെ വാക്കുകള്‍ വൈറലാകുന്നു

മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനവും വിഭാഗീയതയും വളര്‍ത്തുന്ന പൗരത്വ നിയമത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിക്കുമ്പോള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വാക്കുകള്‍ വൈറലാകുന്നു. ഒരു റിയാലിറ്റി ഷോയ്ക്കിടെ തന്റെ ജീവിതത്തെ കുറിച്ചുള്ള കിങ് ഖാന്റെ വാക്കുകളാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.

തന്റെ ഭാര്യ ഗൗരി ഒരു ഹിന്ദുവും താന്‍ ഒരു മുസ്‍ലിമായിരുന്നിട്ടും തന്റെ മക്കള്‍ ഏതെങ്കിലും പ്രത്യേക മതം പിന്തുടരുന്നില്ലെന്ന് ഷാരൂഖ് പറഞ്ഞു. “വീട്ടിൽ ഞങ്ങൾ ഒരിക്കലും ഒരു ഹിന്ദുവോ അല്ലെങ്കിൽ മുസ്‍ലിമോ ആയി സംസാരിച്ചിട്ടില്ല. എന്റെ ഭാര്യ ഗൗരി ഒരു ഹിന്ദുവാണ്. ഞാൻ ഒരു മുസ്‍ലിമും. ഞങ്ങളുടെ മക്കള്‍ ഇന്ത്യക്കാരാണ്. ഇതാണ് യാഥാര്‍ഥ്യം. ഒരിക്കൽ, എന്റെ മകൾ (സുഹാന) ചെറുതായിരുന്നപ്പോൾ, അവൾക്ക് ഒരു അപേക്ഷ ഫോമില്‍ മതത്തിന്റെ കോളം പൂരിപ്പിക്കേണ്ടിവന്നു. അവൾ എന്റെ അടുത്ത് വന്ന് ഞങ്ങൾ ഏത് മതക്കാരനാണെന്ന് ചോദിച്ചു. നമ്മള്‍ ഇന്ത്യക്കാരനാണെന്ന് ഞാൻ അവളോട് പറഞ്ഞു. ഇവിടെ ഒരു മതവുമില്ല. ” ഷാരൂഖ് ഖാന്‍ പറഞ്ഞു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായത്.