LiveTV

Live

Entertainment

‘ഡിക്ക് അമ്മായി’ പുനര്‍ജനിക്കുന്നു; മറിയാമ്മ ടീച്ചറായി സേതുലക്ഷ്മിയമ്മ 

‘മറിയാമ്മ ടീച്ചര്‍’ എന്ന കഥാപാത്രത്തെയാണ് ‘ഡിക്ക് അമ്മായി’യുടെ സാമ്യത്തോടെ അവതരിപ്പിക്കുന്നത്

‘ഡിക്ക് അമ്മായി’ പുനര്‍ജനിക്കുന്നു; മറിയാമ്മ ടീച്ചറായി സേതുലക്ഷ്മിയമ്മ 

മലയാളികള്‍‌ക്ക് എന്നും പ്രിയപ്പെട്ട സിനിമയാണ് ‘ബോയിംഗ് ബോയിംഗ്’. പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച പ്രിയദര്‍ശന്‍ ചിത്രത്തില്‍‌ മോഹന്‍ലാലായിരുന്നു നായകനായി എത്തിയത്. ചിത്രത്തില്‍ അന്തരിച്ച നടി സുകുമാരി അവതരിപ്പിച്ച 'ഡിക്ക് അമ്മായി' എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇപ്പോഴിതാ 'ഡിക്ക് അമ്മായി'യെ പുനസൃഷ്ടിക്കുകയാണ് 'മറിയം വന്ന് വിളക്കൂതി' എന്ന ചിത്രത്തിലൂടെ.

നടി സേതുലക്ഷ്മിയാണ് 'ഡിക്ക് അമ്മായി'ക്ക് പുതുജീവന്‍ നല്‍കുന്നത്. 'മറിയാമ്മ ടീച്ചര്‍' എന്ന കഥാപാത്രത്തെയാണ് ‘ഡിക്ക് അമ്മായി’യുടെ സാമ്യത്തോടെ അവതരിപ്പിക്കുന്നത്. സിജു വിത്സന്‍, ശബരീഷ്, അല്‍ത്താഫ് സലീം, കൃഷ്ണ ശങ്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളിയാണ് സംവിധാനം ചെയ്യുന്നത്. ‘ഇതിഹാസ’ക്ക് ശേഷം എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 31-ന് തിയേറ്ററിലെത്തും.