LiveTV

Live

Entertainment

ദുല്‍ഖര്‍, കല്യാണി, ശോഭന, സുരേഷ് ഗോപി; വരനെ ആവശ്യമുണ്ട് ടീസര്‍ പുറത്ത്

ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് ചിത്രത്തിന്‍റെ ടീസര്‍. ചെന്നൈയാണ് കഥാപശ്ചാത്തലം

ദുല്‍ഖര്‍, കല്യാണി, ശോഭന, സുരേഷ് ഗോപി; വരനെ ആവശ്യമുണ്ട് ടീസര്‍ പുറത്ത്

മലയാളികളുടെ എക്കാലത്തെയും ഇഷ്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ശോഭന സുരേഷ് ഗോപി എന്നിവര്‍ കാലങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്.

ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് ചിത്രത്തിന്‍റെ ടീസര്‍. ചെന്നൈയാണ് കഥാപശ്ചാത്തലം. നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ ഒരു ന്യൂ ജെനറേഷന്‍ ഫാമിലി എന്‍റര്‍ടെയിനറായിരിക്കും ചിത്രം എന്ന സൂചനകളാണ് ടീസര്‍ നല്‍കുന്നത്. ദുല്‍ഖറിന്‍റെ വേഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സും ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും അനൂപ് സത്യനാണ്. മുകേഷ് മുരളീധരന്‍ ക്യാമറയും അല്‍ഫോണ്‍സ് ജോസഫ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.