LiveTV

Live

Entertainment

കങ്കണ റണാവത്തിന് പത്മശ്രി

പുരസ്കാരത്തിന് തന്നെ അര്‍ഹയാക്കിയ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞുകൊണ്ട് കങ്കണ സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തു

കങ്കണ റണാവത്തിന് പത്മശ്രി

ബോളിവുഡ് നടി കങ്കണ റണാവത്തിന് പത്മശ്രി. 116 പേര്‍ക്കാണ് പത്മശ്രി ലഭിച്ചിരിക്കുന്നത്. സ്വപ്നം കാണാന്‍ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, അമ്മമാര്‍ക്കുമായി ഈ പുരസ്കാരം സമര്‍പ്പിക്കുന്നുവെന്ന് കങ്കണ പ്രതികരിച്ചു. പുരസ്കാരത്തിന് തന്നെ അര്‍ഹയാക്കിയ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞുകൊണ്ട് കങ്കണ സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

കങ്കണയെക്കൂടാതെ സംവിധായകന്‍ കരണ്‍ ജോഹര്‍, മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍, സംവിധായിക എക്ത കപൂര്‍, ഗായകന്‍ അദ്നാന്‍ സമി എന്നിവര്‍ക്കും രാജ്യം പത്മശ്രി നല്‍കി ആദരിച്ചു.