LiveTV

Live

Entertainment

നീൾകണ്ണിൽ നീലചുഴിയോ: ട്രാന്‍സിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

ഗ്രാഫിക് ഇമേജുകള്‍ നിറഞ്ഞ ഗാനത്തില്‍ നസ്രിയ മാത്രമാണ് ഉള്ളത്.

നീൾകണ്ണിൽ നീലചുഴിയോ: ട്രാന്‍സിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

ട്രാന്‍സ് സിനിമ പ്രഖ്യാപിച്ചതുമുതല്‍ അതുമായി ബന്ധപ്പെട്ട സസ്പെന്‍സ് നിലനിര്‍ത്താന്‍ അതിന്റെ അണിയറക്കാര്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിട്ടും ആ സസ്പെന്‍സിന് തെല്ലും കുറവില്ലതാനും.

ഫഫദ്-നസ്രിയ താരജോടികള്‍ ഒന്നിക്കുന്ന ട്രാന്‍സ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഗ്രാഫിക് ഇമേജുകള്‍ നിറഞ്ഞ ഗാനത്തില്‍ നസ്രിയ മാത്രമാണ് ഉള്ളത്.

നീൾകണ്ണിൽ നീലചുഴിയോ: ട്രാന്‍സിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

ഹിന്ദിയിലും മലയാളത്തിലും വരികളുള്ള ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജാക്‍സണ്‍ വിജയന്‍ ആണ്. ഗാനത്തിന്റെ ഹിന്ദി വരികള്‍ കമല്‍ കാര്‍ത്തിക്കിന്റേതാണ്. പാടിയത് സ്‍നേഹ ഖന്‍വാല്‍കറും. മലയാളം വരികള്‍ വിനായക് ശശികുമാറിന്റേതാണ്. നേഹ നായരാണ് ആലപിച്ചിരിക്കുന്നത്.

ഏഴുവര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധായകനായി എത്തുന്ന ചിത്രമാണ് ട്രാന്‍സ്. വിവാഹശേഷം നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അഞ്ജലി മേനോന്റെ കൂടെയിലാണ് നസ്രിയ വിവാഹശേഷം അഭിനയിച്ചത്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രവുമാണിത്.

ഫഹദിനൊപ്പം നസ്രിയ, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തും.