LiveTV

Live

Entertainment

ജോസഫാകാന്‍ 73 കിലോയില്‍ നിന്ന് 95 കിലോയിലേക്ക്; തമിഴ് റീമേക്കിനായുള്ള മേക്കോവറുമായി ആര്‍.കെ സുരേഷ്

തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ ജോജുവിന്‍റെ കഥാപാത്രമായ ജോസഫിനെ അവതരിപ്പിക്കുന്നത് നിര്‍മാതാവും നടനുമായ ആര്‍.കെ സുരേഷാണ്

ജോസഫാകാന്‍ 73 കിലോയില്‍ നിന്ന് 95 കിലോയിലേക്ക്; തമിഴ് റീമേക്കിനായുള്ള മേക്കോവറുമായി ആര്‍.കെ സുരേഷ്

ജോജു ജോർജ്-എം.പത്മകുമാർ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'ജോസഫ്' തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ ജോജുവിന്‍റെ കഥാപാത്രമായ ജോസഫിനെ അവതരിപ്പിക്കുന്നത് നിര്‍മാതാവും നടനുമായ ആര്‍.കെ സുരേഷാണ്. ബാല സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയിലെ മുഴുമദ്യപാനിയായ പൊലീസുകാരന്‍റെ കഥാപാത്രമായി ജോജു ജോര്‍ജ് തകര്‍ത്തഭിനയിച്ച ചിത്രം ആയതു കൊണ്ട് തന്നെ തമിഴിലേക്ക് ചിത്രം എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ സംരക്ഷിക്കാന്‍ എല്ലാ തരത്തിലും അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. അതിനായി ചിത്രത്തില്‍ ജോസഫ് ആയി അഭിനയിക്കുന്ന സുരേഷ് തന്‍റെ ശരീരഭാരം 73 കിലോയില്‍ നിന്ന് 95 കിലോയിലേക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. സുരേഷ് തന്നെയാണ് മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പങ്കു വെച്ചത്. ക്യാരക്ടറിനായി താടിയിലും മുടിയിലുമെല്ലാം നര വരുത്താനും താരം ശ്രദ്ധിച്ചിട്ടുണ്ട്.

ഷാഹി കബീറിന്‍റെ തിരക്കഥയിൽ ഒരുക്കിയ 'ജോസഫ്' വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ജോസഫിലെ അഭിനയത്തിന് ജോജു മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു.