LiveTV

Live

Entertainment

വളരെ ലൈവായ പടമാണ്, ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ ഇതിനുമുമ്പ് വന്നിട്ടില്ല’ സിജു വിത്സന്‍

‘ധൈര്യമായി പോയി കാണൂ, ഇതില്‍ കൂടുതല്‍ കോംപ്ലിക്കേഷന്‍സൊന്നുമില്ല’  

 വളരെ ലൈവായ പടമാണ്, ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ ഇതിനുമുമ്പ് വന്നിട്ടില്ല’ സിജു വിത്സന്‍

സിജു വിത്സന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘മറിയം വന്ന് വിളിക്കൂതി’. ജെനിത് കാച്ചപ്പള്ളിയാണ് ചിത്രമെരുക്കുന്നത്. അഞ്ച് സുഹൃത്തുക്കളും അവര്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. വളരെ രസകരമായി സിംപിളായി അവതരിപ്പിക്കുന്ന ഒരു ചിത്രം എന്നാണ് സിജു വിത്സന്‍ സിനിമയെ കുറിച്ച് പറയുന്നത്.

 വളരെ ലൈവായ പടമാണ്, ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ ഇതിനുമുമ്പ് വന്നിട്ടില്ല’ സിജു വിത്സന്‍

'ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടയില്‍ നടക്കുന്ന സംഭവങ്ങളെ വളരെ കോമഡിയില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരുപാട് ചിന്തിക്കാനില്ല എന്നാല്‍ ഒത്തിരി ചിരിക്കാനുണ്ട്. ഫാമിലി സ്റ്റോണര്‍ കോമഡി ജോണറിലാണ് ചിത്രം. വളരെ ലൈവായ പടമാണ് . ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ ഇതിനുമുമ്പ് വന്നിട്ടില്ല' സിജു വിത്സന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

 വളരെ ലൈവായ പടമാണ്, ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ ഇതിനുമുമ്പ് വന്നിട്ടില്ല’ സിജു വിത്സന്‍

ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മറിയം വന്നു വിളക്കൂതി ധൈര്യമായി പോയി കാണൂ. ഇതില്‍ കൂടുതല്‍ കോംപ്ലിക്കേഷന്‍സൊന്നുമില്ലെന്നും സിജു വത്സന്‍ കൂട്ടിച്ചേര്‍ത്തു. കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലിം, സേതു ലക്ഷ്മി, ബൈജു, ബേസില്‍ ജോസഫ്, എം.എ. ഷിയാസ്, ബിനു അടിമാലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനോജ് പി. അയ്യപ്പന്‍ ഛായഗ്രാഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രം ജനുവരി 31ന് പ്രേക്ഷകരിലേക്കെത്തും.