LiveTV

Live

Entertainment

അഹല്യ ഗ്രൂപ്പിന്‍റെ പരാതിയില്‍ നടന്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു

ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തും വിധം പരാമര്‍ശം നടത്തിയതെന്നാണ് പരാതി

അഹല്യ ഗ്രൂപ്പിന്‍റെ പരാതിയില്‍ നടന്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു

സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന അഹല്യ ഗ്രൂപ്പിന്‍റെ പരാതിയില്‍ നടന്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തും വിധം പരാമര്‍ശം നടത്തിയതെന്നാണ് പരാതി. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് കോടതിയില്‍ അറിയിച്ചു. ഹൈക്കോടതിയിലാണ് പൃഥ്വിരാജ് ഖേദ പ്രകടനം നടത്തിയത്.

സിനമയിലെ ഒരു ഭാഗത്ത് പൃഥ്വിരാജിന്‍റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമര്‍ശിച്ചു കൊണ്ടു പറയുന്ന സംഭാഷണമാണ് പരാതിക്ക് ആധാരം. വിഷയത്തില്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു. ആശുപത്രിയുടെ പേര് മോശമായി ഉപയോഗിച്ചെന്ന് കാട്ടി അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയില്‍ കോടതി പൃഥ്വിരാജിന് നേരത്തെ നോട്ടീസയച്ചിരുന്നു. ആക്ഷേപമുയര്‍ന്ന ഭാഗം ഒഴിവാക്കണമെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.