LiveTV

Live

Entertainment

‘ഇത് അയ്യപ്പനും കോശിയും തമ്മിലുള്ള പ്രശ്നം മാത്രമല്ല’; ആക്ഷന്‍ ട്രെയിലര്‍ കാണാം

‘ഇത്  അയ്യപ്പനും കോശിയും തമ്മിലുള്ള പ്രശ്നം മാത്രമല്ല’; ആക്ഷന്‍ ട്രെയിലര്‍ കാണാം

പൃഥിരാജ്, ബിജുമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. അനാർക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രം അട്ടപ്പാടി കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്നത്. അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അജി ജോണ്‍, നന്ദു ആനന്ദ്, അന്നാ രേഷ്മാ രാജന്‍, ഗൌരി നന്ദ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ചടുലമായ ആക്ഷന്‍ രംഗങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

റണ്‍ ബേബി റണ്‍, രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ രചയിതാവാണ് സംവിധായകനായ സച്ചി. പൃഥിരാജിനെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിച്ച സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും അയ്യപ്പനും കോശിക്കുമുണ്ട്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീപ് ഇളമണ്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും കലാ സംവിധാനം മോഹന്‍ദാസും നിര്‍വ്വഹിക്കുന്നു. ചിത്രം ഫെബ്രുവരി ആദ്യവാരം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.