LiveTV

Live

Entertainment

‘അനുപം ഖേര്‍ കോമാളി’, ‘ജെ.എന്‍.യു സന്ദര്‍ശിച്ച ദീപികയുടെ നെഞ്ചുറപ്പിനെ അഭിനന്ദിക്കണം’: നസ്റുദ്ദീന്‍ ഷാ

‘അനുപം ഖേര്‍ കോമാളി’, ‘ജെ.എന്‍.യു സന്ദര്‍ശിച്ച ദീപികയുടെ നെഞ്ചുറപ്പിനെ അഭിനന്ദിക്കണം’: നസ്റുദ്ദീന്‍ ഷാ

ദല്‍ഹി ജെ.എന്‍.യു സര്‍വകലാശാലയിലെ എ.ബി.വി.പി ആക്രമണത്തിന് ശേഷം സര്‍വകലാശാല സന്ദര്‍ശിച്ച ബോളിവുഡ് നടി ദീപിക പദുക്കോണിന് പിന്തുണയുമായി നടന്‍ നസ്റുദ്ദീന്‍ ഷാ. ‘ജെ.എന്‍.യു സന്ദര്‍ശിച്ച ദീപികയുടെ നെഞ്ചുറപ്പിനെ അഭിനന്ദിക്കണം’; എന്നാണ് നസ്റുദ്ദീന്‍ ഷാ ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. രാജ്യത്തെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന ബോളിവുഡിലെ താരങ്ങളുടെ നിലപാടിനെയും നസ്റുദ്ദീന്‍ ഷാ അഭിമുഖത്തില്‍ ചോദ്യം ചെയ്തു.

താരങ്ങള്‍ അവരവരെ ക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്, രാജ്യത്തെ ഭരണപാര്‍ട്ടിക്കെതിരെയാകുമോ എന്നും അവരവരുടെ സിനിമയെ ബാധിക്കുന്ന പ്രശ്നമാകുമോ എന്ന് കരുതിയാണ് പ്രതികരിക്കാത്തതെന്ന് നസ്റുദ്ദീന്‍ ഷാ പറഞ്ഞു.

ജെ.എന്‍.യു സന്ദര്‍ശിച്ച ദീപികയുടെ നടപടിയെ താരം അഭിനന്ദിക്കുകയും ചെയ്തു. നിരവധി കാര്യങ്ങള്‍ തൃജിച്ച്, ഇത്രയും പ്രശസ്തിയില്‍ നില്‍ക്കുന്ന ദീപിക നെഞ്ചുറപ്പോടെ തന്നെ ജെ.എന്‍.യു സന്ദര്‍ശിച്ചതിനെ നമ്മള്‍ അഭിനന്ദിക്കണമെന്നും ഇന്ന് അവര്‍ക്കെതിരായവരെല്ലാം കുറച്ച് കഴിഞ്ഞാല്‍ ഇക്കാര്യങ്ങളെല്ലാം മറക്കുമെന്നും നസ്റുദ്ദീന്‍ ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.

‘ദീപികക്ക് ചിലപ്പോള്‍ ചില അംഗീകാരങ്ങള്‍ നഷ്ടമായേക്കും, പക്ഷെ അത് അവരെ ശക്തി ക്ഷയിപ്പിക്കുമോ? അത് അവരെ പ്രശസ്തി കുറക്കുമോ? അത് അവരെ ഇപ്പോഴുള്ളതിനേക്കാള്‍ ഭംഗികുറവുണ്ടാക്കുമോ? അവരെ അധികം വൈകാതെ തന്നെ ഇവര്‍ തേടിയെത്തും. സിനിമാ മേഖല ആരാധിക്കുന്ന ഒരേയൊരു ദൈവം പണം മാത്രമാണ്’; നസ്റുദ്ദീന്‍ ഷാ കൂട്ടിചേര്‍ത്തു.

ബി.ജെ.പി നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന ‘വെനസ് ഡേ’ എന്ന സിനിമയില്‍ തന്നോടൊപ്പം അഭിനയിച്ച അനുപം ഖേറിനെ നസ്റുദ്ദീന്‍ ഷാ അതിരൂക്ഷമായാണ് അഭിമുഖത്തില്‍ വിമര്‍ശിച്ചത്.

‘അനുപം ഖേറിനെ പോലെയുള്ളവര്‍ ഇന്ന് വളരെയധികം സജീവമാണ്. അദ്ദേഹത്തിനെ പോലെയുള്ളവരെ കാര്യമായിട്ടെടുക്കണമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ഒരു കോമാളിയാണ്. എന്‍.എഫ്.ഡി, എഫ്.ടി.ഐ.ഐയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരോട് അദ്ദേഹത്തിന്റെ പാദസേവാ കഴിവ് ചോദിക്കാവുന്നതാണ്. അത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണ്. അദ്ദേഹത്തിന് അതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കില്ല’; നസ്റുദ്ദീന്‍ ഷാ പറഞ്ഞു.

പൊലീസുകാരുടെ ജീവനെക്കാള്‍ വിലയാണ് പശുവിനെന്ന് നസ്റുദ്ദീന്‍ ഷാ
Also Read

പൊലീസുകാരുടെ ജീവനെക്കാള്‍ വിലയാണ് പശുവിനെന്ന് നസ്റുദ്ദീന്‍ ഷാ

നേരത്തെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ അരക്ഷിതാവസ്ഥയില്‍ തന്റെ കുട്ടികളുടെ സുരക്ഷയാലോചിച്ച് ഭയമുണ്ടെന്ന നസ്റുദ്ദീന്‍ ഷായുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ‘നാളെ എന്റെ കുട്ടികളെ ആരെങ്കിലും തടഞ്ഞു നിര്‍ത്തി ‘നീ ഹിന്ദുവാണോ, മുസ്‍ലിമാണോ’ എന്ന് ചോദിക്കുമ്പോള്‍ അവര്‍ക്ക് ഉത്തരം കാണില്ല, ഇക്കാര്യത്തില്‍ ഞാന്‍ വളരെയധികം ഉത്കണ്ഠയിലാണ്’; എന്നാണ് നസ്റുദ്ദീന്‍ ഷാ തുറന്ന് പറഞ്ഞിരുന്നത്.